web analytics

ഓസ്ട്രേലിയയെ എറിഞ്ഞു വീഴ്ത്തി; മിന്നും പ്രകടനവുമായി മലയാളി‌ താരം മുഹമ്മദ് ഇനാൻ; ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ജയം

ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ഏകദിന മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി മലയാളി‌ താരം മുഹമ്മദ് ഇനാൻ.Malayalam player Muhammad Inan with a brilliant performance in the Under-19 Youth ODI match against Australia

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അണ്ടർ 19 ടീം 49.4 ഓവറില്‍ 184 എന്ന സ്‌കോറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങില്‍ ഇന്ത്യ 36 ഓവറില്‍ ലക്ഷ്യത്തിലെത്തി.

10 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഇനാനാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്. രണ്ടുവിക്കറ്റ് വീഴ്ത്തിയ കെ പി കാർത്തികേയയും മികച്ച പ്രകടനം നടത്തി.

സമര്‍ത്ഥ് നാഗരാജ്, ഹാർദിക് രാജ്, ചേതന്‍ ശര്‍മ്മ, കിരണ്‍ കോര്‍മലെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 42 റണ്‍സെടുത്ത സ്റ്റീവന്‍ ഹോഗന്‍, 36 റണ്‍സ് നേടിയ റൈലി കിങ്സെല്‍ എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

റൈലി കിങ്സെല്‍, അഡിസണ്‍ ഷെരീഫ്, എയ്ഡന്‍ ഓകോണര്‍, ഹെയ്ഡന്‍ ഷില്ലര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇനാന്‍ പിഴുതെറിഞ്ഞത്.

തൃശൂർ മുണ്ടൂര്‍ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാൻ കേരള വർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

കൂച്ച് ബിഹാർ ട്രോഫിയിലുൾപ്പെടെ പുറത്തെടുത്ത മികച്ച പ്രകടനം ബൗളിങ് ഓള്‍റൗണ്ടറായ താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടംനേടുന്നതിന് സഹായകരമായി.

മറുപടി ബാറ്റിങ്ങില്‍ കെ പി കാര്‍ത്തികേയ (പുറത്താകാതെ 85), ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍(പുറത്താകാതെ 58) എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഇന്ത്യ അണ്ടർ 19 ടീം ഓസ്ട്രേലിയക്ക് എതിരെ‌ മൂന്ന് ഏകദിനങ്ങളും രണ്ട് ചതുർദിന മത്സരങ്ങളും കളിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് Sabarimala Temple: ശബരിമല യുവതിപ്രവേശനവുമായി...

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ വീട്ടുജോലിക്കാരനായി തിരച്ചിൽ

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ വീട്ടുജോലിക്കാരനായി തിരച്ചിൽ New...

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ Ireland:...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

Related Articles

Popular Categories

spot_imgspot_img