web analytics

ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിട, അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി; 47 കിലോമീ​റ്റർ ദൈർഘ്യമുള്ള ഹൈവെ; 25 വില്ലേജുകളിലൂടെ കടന്നുപോകും

കോലഞ്ചേരി: അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. മുന്നോടിയായി കേന്ദ്ര സർക്കാർ മൂന്ന് എ വിജ്ഞാപനം ആഗസ്റ്റ് 29 ന് പുറപ്പെടുവിച്ചിരുന്നു.Initial steps for Angamali Kundanur Bypass site acquisition have started

പരാതിയുള്ളവർ 29 ദിവസത്തിനകം ദേശീയ പാത അതോറിട്ടിക്ക് നൽകണമെന്നാണ് ചട്ടം. 2018 ൽ തയ്യാറാക്കിയ അലൈൻമെന്റ് അനുസരിച്ചാണ് വിജ്ഞാപനം. ഇതനുസരിച്ച് 290.058 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

പരാതികൾ പരിഹരിച്ച ശേഷം വീണ്ടും സർവേ നടത്തി കല്ലിട്ട് തിരിക്കും. നിലവിലുള്ള ധാരണ അനുസരിച്ച് 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്.

1956 ലെ എൻ.എച്ച് അക്ട് പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. പരാതി പരിഹരിച്ച് 3 ഡി നോട്ടിഫിക്കേഷൻ ഇറങ്ങുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങും. ഒരു വർഷത്തിനുള്ളിൽ 3 ഡി നോട്ടിഫിക്കേഷൻ വരും.

ഇതിൽ സ്ഥലത്തിന്റെ മതിപ്പു വില മരങ്ങളുടെ വില, കെട്ടിടങ്ങളുടെ വില അടക്കം പ്രസിദ്ധീകരിക്കും. ഈ തുകയാണ് സ്ഥല ഉടമയ്ക്ക് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ജില്ലാ കളക്ടറാകും സ്ഥലം ഏറ്റെടുത്ത് നൽകുന്നത്.

സംസ്ഥാന പൊതുമരാമത്ത് വിഭാഗമാണ് സ്ഥലത്തിന്റെ വില നിർണ്ണയിക്കുന്നത്.
അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസ്
47 കിലോമീ​റ്റർ ദൈർഘ്യമുള്ള ഹൈവെ അങ്കമാലിയിലെ കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 25 വില്ലേജുകളിലൂടെ കടന്നുപോകും.

അറയ്ക്കപ്പടി, പട്ടിമറ്റം, കിഴക്കമ്പലം, വടവുകോട്, പുത്തൻകുരിശ്, ഐക്കരനാട് സൗത്ത്, നോർത്ത്, തിരുവാണിയൂർ, മാറമ്പിള്ളി, വാഴക്കുളം, വെങ്ങോല, കുന്നത്തുനാട്, പാറക്കടവ്, കറുകുറ്റി, തുറവൂർ, കാലടി, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, തെക്കുംഭാഗം, കുരീക്കാട്, തിരുവാങ്കുളം, മരട്, അങ്കമാലി എന്നീ വില്ലേജുകളിൽ നിന്നും ഭൂമിയേ​റ്റെടുക്കണം.

എൻ.എച്ച് 66 വികസനത്തിന് അനുവദിച്ചതിന് സമാനമായ നഷ്ടപരിഹാര പാക്കേജ് തന്നെ ബൈപാസ് നിർമാണത്തിനും ഉണ്ടാകും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടത്തിയ ഭൂമി ഇടപാടുകളുടെ ശരാശരി മൂല്യത്തെ അടിസ്ഥാനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ 12 ശതമാനം പലിശയും അടിസ്ഥാന ഭൂമിയുടെ മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരമാകും നൽകുന്നത്.

അതിന് പുറമെ, പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും മുറിക്കേണ്ടിവരുന്ന മരങ്ങളുടെയും മൂല്യവും നഷ്ടപരിഹാരമായി നൽകും. 90 ശതമാനം ഭൂമിയും ഏ​റ്റെടുത്തുകഴിഞ്ഞാൽ മാത്രമേ നിർമ്മാണം തുടങ്ങുകയുള്ളൂ.290.058 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

Related Articles

Popular Categories

spot_imgspot_img