web analytics

കാര്യം മൈനയാണ്… എന്നാൽ സഹജീവിയെ രക്ഷിക്കാനായി ഈ പക്ഷി കാട്ടിക്കൂട്ടിയതു കണ്ട് അത്ഭുതപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അധികൃതർ !

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മതിലകം ഓഫീസിലേക്ക് വ്യാഴാഴ്ച രാവിലെ പറന്നെത്തിയ ഒരു മൈനയെക്കണ്ട ആളുകൾ അല്പമൊന്ന് ശ്രദ്ധിച്ചു. Amazed to see that this bird jumped out to save its fellow creature

ചിലച്ചുകൊണ്ട് മൈന എത്തിയതിന്റെ കാരണം തിരഞ്ഞിറങ്ങിയവർ തിരിച്ചറിഞ്ഞു, മൈന ചിലച്ചത് സഹജീവിയുടെ രക്ഷയ്ക്കായി.

അസ്വാഭാവികമായ പക്ഷിയുടെ കരച്ചിൽ കേട്ട് അതിനെ ജീവനക്കാർ പിന്തുടർന്നു.

നിർത്താതെ ചിലച്ച് ജീവനക്കാരുടെ ശ്രദ്ധ ആകർഷിച്ച മൈന പുറത്തേക്കു പറന്നപ്പോൾ ക്ഷേത്ര ജീവനക്കാർ പിന്നാലെ പോകുകയായിരുന്നു.

മൈന പറന്നെത്തിയ സ്ഥലത്തേക്ക് എത്തിയ ജീവനക്കാർ കണ്ടത് സമീപത്തെ പൈതൃകമന്ദിരത്തിന്റെ മേൽക്കൂരയിലെ തടികൾക്കിടയിൽ കാൽ കുടുങ്ങിയ മറ്റൊരു മൈനയെയായിരുന്നു.

വടക്കേനടയിലെ ശ്രീപാദം കൊട്ടാരത്തിന് സമീപത്തെ പൈതൃകമന്ദിരത്തിന്റെ രണ്ടാംനിലയിലെ മേൽക്കൂരയുടെ തടികൾക്കിടയിലാണ് മൈനകളിലൊന്ന് കാൽ കുടുങ്ങി തലകീഴായിക്കിടന്നത്. സമീപത്ത് മറ്റൊരു മൈനയുമുണ്ടായിരുന്നു.

ഉടൻതന്നെ ക്ഷേത്രം മാനേജർ ബി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ മൈനയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.

കോണി ഉപയോഗിച്ച് ഓഫീസ് ജീവനക്കാരൻ വിനേഷ് മുകളിലേക്കു കയറി മൈനയെ രക്ഷപ്പെടുത്തി. പക്ഷിയുടെ സഹജീവി സ്നേഹം കണ്ട് അത്ഭുതം കൂറിയിരിക്കുകയാണ് ഈ കാഴ്ച കണ്ടവരെല്ലാം.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img