മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കു​ന്ന ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ്​ പ്ര​തി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ഹൈ​ക്കോടതി

കൊ​ച്ചി: ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 164 വ​കു​പ്പ്​ പ്ര​കാ​രം പ​രാ​തി​ക്കാ​ർ മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കു​ന്ന ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ്​ വി​ചാ​ര​ണ​ക്കു​മു​മ്പ്​ പ്ര​തി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ഹൈ​കോ​ട​തി.A copy of the secret statement given to the Magistrate is handed over to the accused. High Court.

164 മൊ​ഴി​യു​ടെ വാ​യി​ക്കാ​നു​ത​കു​ന്ന പ​ക​ർ​പ്പി​ന്​ പ്ര​തി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്നും വി​സ്താ​ര​ത്തി​നി​ടെ പ​രാ​തി​ക്കാ​രു​ടെ വാ​ദ​ങ്ങ​ൾ ഖ​ണ്ഡി​ക്കാ​ൻ ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​ര​യു​ടെ മൊ​ഴി​പ്പ​ക‌​ർ​പ്പി​ന്​ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച കൊ​ച്ചി​യി​ലെ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്ക്​ അ​വ്യ​ക്ത​മാ​യ 164 മൊ​ഴി​പ്പ​ക​ർ​പ്പ് ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

വാ​യ​നാ​യോ​ഗ്യ​മാ​യ പ​ക​ർ​പ്പി​നാ​യി പ്ര​തി നേ​ര​ത്തേ പ്ര​ത്യേ​ക സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പ​ക​ർ​പ്പ് അ​വ്യ​ക്ത​മാ​ണെ​ന്ന് കോ​ട​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ഹ​ര​ജി ത​ള്ളി.

വി​ചാ​ര​ണ​വേ​ള​യി​ൽ ബ​ന്ധ​പ്പെ​ട്ട മ​ജി​സ്ട്രേ​റ്റി​നെ സ​മ​ൻ​സ് അ​യ​ച്ച്​ വ​രു​ത്തി വ്യ​ക്ത​ത തേ​ടു​ക​യാ​ണ് ഏ​ക പോം​വ​ഴി​യെ​ന്നും പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

എ​ന്നാ​ൽ, ഈ ​ന​ട​പ​ടി ന്യാ​യ​മ​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യ ഹൈ​കോ​ട​തി, നീ​തി​പൂ​ർ​വ​മാ​യ വി​ചാ​ര​ണ പ്ര​തി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി.

മ​ജി​സ്ട്രേ​റ്റി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ലും പ്രോ​സി​ക്യൂ​ഷ​ൻ ശ​രി​യാ​യി വി​സ്ത​രി​ക്കു​മെ​ന്ന് പ​റ​യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​യു​ടെ അ​വ​കാ​ശം ഹ​നി​ക്ക​പ്പെ​ടാ​നി​ട​യു​ണ്ട്.

അ​തി​നാ​ൽ ഹ​ര​ജി​ക്കാ​ര​ന് വാ​യ​നാ​യോ​ഗ്യ​മാ​യ പ​ക​ർ​പ്പ് 15 ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണം. പ്ര​ത്യേ​ക കോ​ട​തി ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​ത്​ ത​യാ​റാ​ക്കാ​ൻ മൊ​ഴി​യെ​ടു​ത്ത മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യം തേ​ടാ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ഇനി ഒരൽപ്പം വിശ്രമമാകാം… മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

Related Articles

Popular Categories

spot_imgspot_img