ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഒരു മൃതദേഹം സംസ്കരിക്കാൻ 75000!മണ്ണുമാന്തികൾക്ക് 15 കോടി,വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തന ചെലവിന്റെ കണക്കിൽ മറിയുന്ന കോടികൾ; വിശദീകരണവുമായി മുഖ്യമന്ത്രി

കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് 1,202 കോടി രൂപയുടെ ചെലവുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരം പുറത്തുവന്നതോടെ സർക്കാർ വെട്ടിലായി.In the affidavit given in the High Court, the cost of Rs 1,202 crore related to the landslide disaster in Wayanad

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപയാണ് കാണിച്ചിരിക്കുന്നത്. 359 മൃതദേഹങ്ങൾക്കായി 2.77 കോടിയാണ് വകയിരുത്തിയത്. ദുരിതബാധിതരെ ഒഴിപ്പിക്കാനുള്ള വാഹന ചെലവായി 12 കോടിയാണ് മാറ്റിയത്.

മണ്ണുമാന്തികൾക്ക് 15 കോടിയും ചെലവിട്ടെന്നാണ് രേഖ.സ്വമേധയാ മണ്ണുമാന്തികളുമായി എത്തിയവർ ഇന്ധന ചെലവ്മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്.

വോളണ്ടിയർമാർക്ക് മാത്രം 40 കോടി, വസ്ത്ര വിതരണത്തിന് സർക്കാരിന് ചെലവ് 11 കോടി
രക്ഷാപ്രവർത്തകരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രയ്‌ക്കുമായി 6.5 കോടിയും വകയിരുത്തി.

വ്യോമസേനയുടെ എയർലിഫ്‌റ്റിംഗ് ദൗത്യത്തിന് ഭാവിയിൽ പണം നൽകേണ്ടിവരുമെന്ന പരാമ‌ർശത്തോടെ 17 കോടി കണക്കാക്കി.

സൈന്യം പണിത ബെയ്‌ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരുകോടി ചെലവെഴുതി.
ജനറേറ്ററുകൾക്ക് 7 കോടി, ഡ്രോണുകൾക്ക് 3 കോടി എന്നിങ്ങനെയും കണക്കെഴുതി.സർക്കാർ വോളണ്ടിയർമാരുടെ ആരോഗ്യപരിചരണത്തിന് 2.02 കോടിയുമുണ്ട്.

സേനയും വോളണ്ടിയർമാരുമടക്കം രക്ഷാപ്രവർത്തകർ -5,000, തകർന്ന വീടുകൾ – 2,007, ക്യാമ്പുകളിലെത്തിയത് -4,102 പേ‌ർ എന്നിങ്ങനെയാണ് കണക്ക്.അതേസമയം, മരിച്ചവരുടെ ആശ്രിതർക്ക് 14.36 കോടിയും പരിക്കേറ്റ 300ലധികം പേർക്കായി 17.5 കോടിയും ഉപജീവന സഹായത്തിന് 14 കോടിയും മാത്രമാണുള്ളത്.ചെലവിന്റെ കണക്കിൽമറിയുന്ന കോടികൾ(തുക കോടിയിൽ)

  1. ദുരിതാശ്വാസ ക്യാമ്പുകളിൽ

വസ്ത്രം……………….11

ഭക്ഷണം ……………….8

ആരോഗ്യം……………8

ജനറേറ്റർ………………72.

രക്ഷാസേന/വോളണ്ടിയർഭക്ഷണം………………..10

താമസം…………………15

യാത്ര……………………..4,

ടോർച്ച്/മഴക്കോട്ട്/കുട/ബൂട്ട്……………….2.98

പരിചരണം………….. 2.023. ജനവാസമേഖലവീട് പുനർനിർമ്മാണം………….250

കൃഷി/മൃഗം നഷ്ടപരിഹാരം… 297

വസ്ത്രം/പാത്രങ്ങൾ……………….. 27

കുടിവെള്ള വിതരണം…………….4.5

ഭൂമി പഴയപടിയാക്കൽ…………..36

വൈദ്യുതി എത്തിക്കാൻ………….14

വെള്ളക്കെട്ട് നിവാരണം……………3

സ്കൂളുകൾ പുനരുദ്ധാരണം…..18

കേന്ദ്രസഹായത്തിന് കുരുക്കായേക്കും

വയനാട് ദുരന്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ. കേന്ദ്രസഹായത്തിനായി തയ്യാറാക്കിയ ‘മെമ്മോറാണ്ടം – കേരള’ എന്ന രേഖ ആഗസ്റ്റ് 23നാണ് സമർപ്പിച്ചത്.

ഇത് സെപ്തംബർ ആറിന് പുനരധിവാസം സംബന്ധിച്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ ഭാഗമാവുകയും ചെയ്തു.2. യഥാർത്ഥത്തിൽ ചെലവായ തുകയല്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തി, കേന്ദ്രമാനദണ്ഡപ്രകാരം തയ്യാറാക്കിയ കണക്കെടുപ്പ് മാത്രമാണെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. ഇതോടെ കേരളം ആവശ്യപ്പെട്ട തുക തരാതിരിക്കാൻ കേന്ദ്രത്തിന് പിടിവള്ളിയായി.

അത് ​ചെ​ല​വ​ഴി​ച്ച തു​ക​യ​ല്ല​:​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​ദു​ര​ന്ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചെ​ല​വ​ഴി​ച്ച​ ​തു​ക​യാ​യി​ ​പു​റ​ത്തു​വ​ന്ന​ ​വാ​ർ​ത്ത​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​

അ​ടി​യ​ന്ത​ര​ ​സ​ഹാ​യം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ത്തി​ന് ​ന​ൽ​കി​യ​ ​മെ​മ്മോ​റാ​ണ്ട​ത്തി​ലെ​ ​പ്ര​സ​ക്ത​ ​ഭാ​ഗ​ങ്ങ​ളാ​ണ് ​തെ​റ്റാ​യ​ ​രീ​തി​യി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.​ ​ദു​ര​ന്ത​ ​ബാ​ധി​ത​ർ​ക്ക് ​അ​ർ​ഹ​ത​പ്പെ​ട്ട​ ​സ​ഹാ​യം​ ​നി​ഷേ​ധി​ക്കാ​നു​ള്ള​ ​ഗൂ​ഢ​നീ​ക്ക​മാ​ണി​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ആ​രോ​പി​ച്ചു.

ദേ​ശീ​യ​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​യു​ടെ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് ​അ​നു​സൃ​ത​മാ​യി​ ​ത​യാ​റാ​ക്കി​യ​ ​അ​നു​മാ​ന​ങ്ങ​ൾ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ന​ൽ​കി​യ​ത്.​ ​പ്ര​തീ​ക്ഷി​ത​ ​ചെ​ല​വു​ക​ളും​ ​വ​രാ​നി​രി​ക്കു​ന്ന​ ​അ​ധി​ക​ ​ചെ​ല​വു​ക​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​മെ​മ്മോ​റാ​ണ്ട​മാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​ന​ൽ​കി​യ​ത്.​ ​

സം​സ്ഥാ​ന​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​നി​ധി​യു​ടെ​ ​(​എ​സ്.​ഡി.​ആ​ർ.​എ​ഫ്)​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​രം​ ​ത​യ്യാ​റാ​ക്കി​യ​ ​അ​നു​മാ​ന​ത്തു​ക​ ​ദു​ര​ന്ത​ത്തി​ൽ​ ​ആ​കെ​ ​ചെ​ല​വ​ഴി​ച്ച​ ​തു​ക​യോ​ ​ന​ഷ്ട​മോ​ ​അ​ല്ല.​ ​കേ​ന്ദ്ര​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം​ ​ക്ലെ​യിം​ ​ചെ​യ്യാ​നു​ള്ള​ ​തു​ക​ ​മാ​ത്ര​മാ​ണ​ത്.

ആ​ ​മെ​മ്മോ​റാ​ണ്ട​ത്തെ​ ​ഉ​ദ്ധ​രി​ച്ച് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​തെ​റ്റാ​യ​ ​രീ​തി​യി​ൽ​ ​ക​ണ​ക്കു​ക​ളും​ ​ബി​ല്ലു​ക​ളും​ ​പെ​രു​പ്പി​ച്ചു​കാ​ട്ടി​യെ​ന്ന് ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ത് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ​എ​തി​രാ​ണ്.​ ​തെ​റ്റാ​യി​ ​വാ​ർ​ത്ത​ ​ന​ൽ​കി​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​തി​രു​ത്താ​ൻ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

spot_imgspot_img
spot_imgspot_img

Latest news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Other news

‘പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്’: കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി

പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്കു മുന്നിൽ മറ്റ് വഴികളുണ്ടെന്ന് കോൺഗ്രസിന്...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അനുജൻ

ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്നയാളെ അനുജൻ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭ...

അയല്‍പ്പോരില്‍ അപൂര്‍വ നേട്ടം; സച്ചിനെ മറികടന്ന് കോലി

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ നടന്ന 'അയല്‍പ്പോരില്‍' അപൂര്‍വ നേട്ടത്തില്‍ ഇന്ത്യന്‍...

Related Articles

Popular Categories

spot_imgspot_img