പാലക്കാട് നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. കാരാകുറുശ്ശി ഏറ്റുപുറത്തില്‍ വീട്ടില്‍ ബാബു (40), മക്കളായ അഖില്‍ കൃഷ്ണ (14), അഭിഞ്ജന (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. Palakkad out of control car overturned and accident; Three people were injured
20 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം.
കൈവരി ഇല്ലാത്ത റോഡാണ് ഇവിടെ. കാര്‍ വീണ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇവര്‍ വിവരമറിയിച്ച പ്രകാരം എത്തിയ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.









