പ്രതിയെ വീട്ടുജോലി ചെയ്യിച്ചശേഷം മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മർദിച്ച സംഭവത്തിൽ വെല്ലൂർ ജയിൽ ഡിഐജി രാജലക്ഷ്മിയെ ചുമതലകളിൽനിന്നു നീക്കി കാത്തിരിപ്പു പട്ടികയിലാക്കി. രാജലക്ഷ്മി ഉൾപ്പെടെ 14 പേർക്കെതിരെ 5 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. രാജലക്ഷ്മിയുടെ നിർദേശപ്രകാരം ജയിൽ ജീവനക്കാർ ശിവകുമാറിനെ ക്രൂരമായി മർദിച്ചതായാണ് ആരോപണം. Jail DIG removed from his duties
ജീവപര്യന്തം തടവുകാരനായ കൃഷ്ണഗിരി സ്വദേശി ശിവകുമാറിനെ കൊണ്ട് രാജലക്ഷ്മി വീട്ടുജോലി ചെയ്യിപ്പിച്ചു.
ഇതിനു പിന്നാലെ, രാജലക്ഷ്മിയുടെ വീട്ടിൽനിന്ന് 4.25 ലക്ഷം രൂപയും ആഭരണങ്ങളും വെള്ളി ഉരുപ്പടികളും മോഷണം പോയി.
ശിവകുമാറാണ് ഇതു മോഷ്ടിച്ചതെന്നും ഇയാൾ കുഴിച്ചിട്ട ആഭരണങ്ങൾ കണ്ടെത്തിയെന്നുമാണു ജയിൽ അധികൃതർ പറയുന്നത്. ക്രൂരമായ മർദ്ദനത്തിന് പിന്നാലെ, ശിവകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ വെല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ അന്വേഷണത്തിനു നിയോഗിച്ചു. ഇതിനു പിന്നാലെയാണ് നടപടി.