കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.A school bus met with an accident in Tiruvambadi.
18 കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
അമ്പലപ്പാറ റോഡില്‍നിന്ന് ഇറക്കം ഇറങ്ങിവരവെ സ്‌കൂള്‍ബസ് നിയന്ത്രണംവിട്ട് മുന്‍വശത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. തിരുവമ്പാടി ഓമശേരി റോഡില്‍ ഭാരത് പെട്രോള്‍ പമ്പിനു സമീപത്താണ് സംഭവം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തൃശ്ശൂരിൽ കെഎസ്ആർടിസി ബസും അപകടത്തിൽപെട്ടു. വടക്കാഞ്ചേരി അകമല ഫ്ലൈവെൽ വളവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ഡിലക്സ് ബസ് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സുൽത്താൻ ബത്തേരി-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.