ചാണ്ടി ഉമ്മൻ ബി.ജെ.പിയിലേക്കോ?കേന്ദ്രസര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ഇടം നേടിയതെങ്ങനെ? യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സമാന്തരനീക്കം ശക്തമാക്കുന്നതിനിടെ പുതിയ ആരോപണം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ ബി.ജെ.പിയിലേക്കോ?Former CM Oommen Chandy’s son and Pudupally MLA Chandy Oommen joins BJP ?

കേന്ദ്രസര്‍ക്കാര്‍ അഭിഭാഷക പാനലില്‍ചാണ്ടി ഉമ്മന്‍എംഎല്‍എ. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയതിന് പിന്നാലെയാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്.

63അംഗ പാനലില്‍ പത്തമ്പൊതാമനായാണ് ‑19,ചാണ്ടിഉമ്മന്‍ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎൽഎയാണെന്ന് എൻഎച്ച്എഐ സ്ഥിരീകരിച്ചു.

ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്. മുൻപ് താൻ ഈ പാനലിൽ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോൾ വീണ്ടും ഉൾപ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്.

അതേസമയം ബിജെപി അഭിഭാഷകർക്കിടയിൽ ഇത് വലിയ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കോൺ​ഗ്രസിനുള്ളിലും വിഷയം ചർച്ചയാകാനും സാധ്യതയുണ്ട്.

നേരത്തെ തന്നെ ചാണ്ടി ഉമ്മൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതു തള്ളി ഉമ്മൻ ചാണ്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ 24 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും അതിൽ ഏറിയ കാലവും തനിക്കു പ്രത്യേകിച്ച് യാതൊരു പോസ്റ്റുകളും ഉണ്ടായിരുന്നില്ലെന്നുമാണ് ചാണ്ടി ഉമ്മൻ എംഎൽഎ അന്ന് പറഞ്ഞത്. രാഷ്ട്രീയത്തിൽനിന്ന് ഇതുവരെ ഒന്നും സമ്പാദിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ രണ്ടു കാര്യങ്ങൾക്കായാണു മിക്കവരും ബിജെപിയിലേക്കു പോകുന്നതെന്നു ചൂണ്ടിക്കാട്ടിയ ചാണ്ടി ഉമ്മൻ, തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞത്.

എന്നെ സംബന്ധിച്ച് എന്റെ പ്രസ്ഥാനമാണ് എന്റെ ജീവൻ. ഞാൻ അതു പല തവണ പറഞ്ഞുകഴിഞ്ഞു. ഞാൻ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നതു രണ്ടു വ്യക്തികളെ കണ്ടിട്ടാണ്.

ഒന്ന്, ഇന്ത്യയ്ക്കായി ജീവിതം ത്യജിച്ച രാജീവ് ഗാന്ധി എന്നു പറയുന്ന മഹാമനുഷ്യൻ. 18–ാം വയസിൽ വോട്ടു ചെയ്യാൻ അവകാശം കൊടുത്ത മഹാ നേതാവ്. രണ്ട് എന്റെ പിതാവ്.

ഈ രണ്ടു വ്യക്തികളും എനിക്കു കാണിച്ചുതന്നിരിക്കുന്ന മാതൃക, രാജ്യത്തിനു വേണ്ടിയും സംസ്ഥാനത്തിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുക എന്നുള്ളതാണ്.

എന്റെ പിതാവ് അന്ത്യയാത്ര പോകുമ്പോൾ എനിക്കു തന്നിട്ടുപോയ കുടുംബത്തിലെ അംഗങ്ങളാണു കേരളത്തിലെ ജനങ്ങൾ. എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും വലിയ പോസ്റ്റ് എന്നുമായിരുന്നു മറുപടി.

പിന്നീട് കോൺഗ്രസുമായി ചാണ്ടി ഉമ്മൻ അകലുന്നു എന്നതരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ മാറ്റിയത് ഒരു മാസം മുമ്പാണ്.

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലാണ് ചാണ്ടി ഉമ്മനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയിത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സമാന്തരനീക്കം ശക്തമാക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ഔട്ട് റീച്ച് സെല്ലിന്‍റെ അധ്യക്ഷ പദവിയില്‍നിന്ന് നീക്കിയതാണ് നേതൃത്വത്തിനെതിരെ നീങ്ങാന്‍ കാരണം.

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയില്‍ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പരോക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് ഭിന്നിച്ചുനിന്നാണ് ചാണ്ടി ഉമ്മന്‍ പക്ഷം വോട്ടുചെയ്തത്. എന്നിട്ടും രാഹുല്‍ മാങ്കൂട്ടം പ്രസി‍ഡന്‍റായി.

ചാണ്ടി ഉമ്മനും സംഘവും സംഘടനാപരമായി ശത്രുപക്ഷത്താവുകയും ചെയ്തു. ഔട്ട് റീച്ച് സെല്ലിന്‍റെ അധ്യക്ഷ പദവിയായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിനുള്ള പിടിവള്ളി.

എന്നാല്‍, ദേശീയ നേതൃത്വം പദവിയില്‍ നിന്ന് ചാണ്ടിയെ നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാണ് ഇതിനായി ചരട് വലിച്ചതെന്നാണ് ചാണ്ടി പക്ഷം വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

Related Articles

Popular Categories

spot_imgspot_img