നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ് നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്. 12 യൂട്യൂബർമാർക്കെതിരെ എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ് എന്നിരിക്കെയാണ് യൂട്യൂബർമാർ ഇത് ലംഘിച്ചത്. A case against 12 YouTubers who published the name and picture of the young woman
നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതി നൽകിയിരിക്കുന്നത്. തുടർന്ന് പൊലീസ് പീഡനക്കേസ്സെടുത്തിരുന്നു. സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിൻപോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിൽ നിവിനടക്കം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്ത്.
നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്ന് ആരോപിച്ച് നിവിൻ പോളിയെ പിന്തുണച്ചും യുവതിയെ എതിർത്തുമുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതി പൊലീസിനെ വീണ്ടും സമീപിച്ചിരുന്നു. കേസെടുത്തതും.