കോഴിക്കോട്: സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയപ്പോൾ യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മരിച്ച കുടുംബം. സുരക്ഷിതമല്ലാത്ത രീതിയിൽ കേബിൾ വലിച്ച്, ലൈറ്റ് ഘടിപ്പിച്ചത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കുടുംബം ആരോപിച്ചു. കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെ ഇരുമ്പ് വേലിയിൽ സ്ഥാപിച്ച ലൈറ്റിൽ നിന്നാണ് അബിൻ ബാബു എന്ന യുവാവ് ഷോക്കേറ്റ് മരിച്ചത്.(The young man who came to the hospital with his friend died of shock, the family filed a complaint)
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ് പി ക്ക് പരാതി നൽകിയതായും അബിന്റെ അച്ഛൻ ബിനു പറഞ്ഞു. ഇതിനു മുമ്പ് രണ്ടുപേർക്ക് ഇവിടെ നിന്നും ഷോക്കേറ്റിട്ടും സുരക്ഷാ മുൻ കരുതൽ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. സുഹൃത്ത് ഡോക്ടറെ കാണാനായി അകത്തേക്ക് പോയപ്പോള്‍ അബിനും കൂടെയുള്ളവരും ക്യാന്‍റീന് സമീപത്തേക്ക് പോയി. ഇവിടെയുണ്ടായിരുന്ന ഇരുമ്പ് വേലിക്ക് സമീപത്ത് നില്‍ക്കുമ്പോഴാണ് അബിന്‍ ഷോക്കേറ്റ് വീണത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അബിനെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.