വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്, മൂന്നു ദിവസമായി ഒരറിവുമില്ല; ഇന്നായിരുന്നു വിഷ്ണുവിൻ്റെ വിവാഹം

മലപ്പുറം: ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവിനെ കാണാതായിട്ട് മൂന്നുദിവസം. കരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30) നെയാണ് കാണാതായത്.It has been three days since the young man went missing while the wedding was to take place today

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്.

വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് യുവാവ്. ഈ മാസം നാലിനായിരുന്നു യുവാവ് പാലക്കാട്ടേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് പോയത്.

ഒരു ലക്ഷം രൂപയും പക്കലുണ്ടായിരുന്നു. എന്നാൽ ഇതിന് ശേഷം യാതൊരു വിവരവും ഇല്ലെന്ന് വീട്ടുകാർ പറയുന്നു.

വിവാഹ ആവശ്യത്തിനായി കുറച്ച് പണം റെഡിയായിട്ടുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും വിഷ്ണുജിത് പോയത് എന്ന് സഹോദരി പറയുന്നു. ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അന്ന് രാത്രി കഞ്ചിക്കോട് ഉള്ളതായി അറിഞ്ഞു.

അന്ന് രാത്രി 8 മണിയ്ക്ക് സുഹൃത്തും പ്രതിശ്രുത വധുവും ഫോണിൽ വിഷ്ണുജിത്തിനെ ബന്ധപ്പെട്ടിരുന്നു.

ചെറിയ പ്രശ്‌നം ഉണ്ടെന്നും അത് തീർത്തതിന് ശേഷം വീട്ടിലേക്ക് വരാം എന്നുമായിരുന്നു ഇരുവരോടും പറഞ്ഞത്.

എന്നാൽ ഇതിന് ശേഷം ആർക്കും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. താലിമാലയും, മോതിരവും മാത്രമാണ് വിവാഹത്തിനായി വാങ്ങാൻ ഉണ്ടായിരുന്നത്. വിഷ്ണുജിത്തിന് മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല എന്നും സഹോദരി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

Related Articles

Popular Categories

spot_imgspot_img