ഡൽഹി: രാജ്യത്ത് മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ കഴിയുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മങ്കിപോക്സ് വ്യാപനമുള്ള ഒരു രാജ്യത്ത് നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇയാൾ ഐസൊലേഷനിൽ ആണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.(Monkeypox concern in India too?; The young man is being treated with symptoms)
യുവാവിൽ നിന്ന് ശേഖരിച്ച സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും രാജ്യത്തില്ല. രോഗവ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ച് മുൻകരുതലുകൾ എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മൂന്നാഴ്ച മുമ്പാണ് 12 ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നത്. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1958 ലാണ് ആദ്യമായി മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.