തൃശൂര്‍: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ ആണ് മരിച്ചത്. പനിയും ചുമയും വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.(Another H1N1 death in Thrissur)
ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
ജില്ലയിൽ ദിവസങ്ങൾക്ക് മുൻപ് എച്ച്1 എൻ1 പനി ബാധിച്ച് യുവതി മരിച്ചിരുന്നു. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.