ദക്ഷിണേന്ത്യന്‍ നിരത്തുകളിലെ യാത്രക്കാരെ പിടിക്കാന്‍ പുതിയ തന്ത്രവുമായി ജര്‍മന്‍ ടെക് ട്രാവല്‍ കമ്പനിയായ ഫ്‌ലിക്‌സ്ബസ്.German tech travel company Flixbus has come up with a new strategy to catch passengers on South Indian routes
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ ബസ് ടിക്കറ്റ് നിരക്കില്‍ യാത്രസൗകര്യം ഒരുക്കിയാണ് നിരത്തുകകള്‍ പിടിക്കാന്‍ ജര്‍മന്‍ ടെക് ട്രാവല്‍ കമ്പനി ശ്രമിക്കുന്നത്.
ആദ്യമായി ബെംഗളൂരു ചെന്നൈ, ബെംഗളൂരു ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്‌ലിക്‌സ്ബസ് സര്‍വീസ് നടത്തുക. ആദ്യ ബസിന്റെ ഫ്‌ലാഗ് ഓഫ് ഫ്‌ലിക്‌സ്ബസിന്റെ ആഗോള നേതാക്കളുടെ സാന്നിധ്യത്തില്‍ കര്‍ണാടക വ്യവസായ മന്ത്രി എംബി പാട്ടീല്‍ നിര്‍വഹിച്ചു.
സെപ്റ്റംബര്‍ 10 മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും. ഉത്തരേന്ത്യന്‍ സര്‍വീസുകള്‍ വിജയകരമായതോടെയാണ് ഫ്‌ലിക്‌സ്ബസ് ദക്ഷിണേന്ത്യയിലേക്കും ഇന്റര്‍സിറ്റി സര്‍വീസ് വ്യാപിപ്പിക്കുന്നത്.
ഉദ്ഘാടന ഓഫറായി ചുരുങ്ങിയ കാലത്തേക്ക് ബംഗളൂരുവില്‍ നിന്നുള്ള 12 സര്‍വീസുകളുടെ ടിക്കറ്റുകള്‍ 99 രൂപയ്ക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ആറ് വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ മൂന്നിനും 15നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക.
ദേശീയതലത്തില്‍ 101 നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ഫ്ളിക്സ് ബസിന് പദ്ധതിയുണ്ട്.
ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍നിന്ന് ചെന്നൈ, ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്‌ലിക്‌സ്ബസ് സര്‍വീസ് നടത്തുക. പിന്നീട്, ക്രമാതീതമായി കോയമ്പത്തൂര്‍ മധുരെ, തിരുപ്പതി, വിജയവാഡ, ബെലഗാവി, കൊച്ചി തുടങ്ങിയ 33 നഗരങ്ങളിലേക്കും സര്‍വീസ് നീളും.
ആറ് ബസ് ഓപ്പറേറ്റര്‍മാരുമായുള്ള പങ്കാളിത്തത്തോടെയാണ് ആദ്യഘട്ടത്തിലുള്ള സര്‍വീസുകള്‍ക്ക് ഫ്‌ലിക്‌സ്ബസ് തുടക്കം കുറിക്കുന്നത്. പിന്നീട്, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലേക്കും സര്‍വീസ് നടത്തും.
ഇന്ത്യയിലെ 101 നഗരങ്ങളിലേക്കും 215 സ്റ്റോപ്പുകളിലേക്കും സര്‍വീസ് നീട്ടാനാണ് കമ്പനിയുടെ ലക്ഷ്യം.
30ലധികം രാജ്യങ്ങളിലെ 2500ലധികം നഗരങ്ങളിലേക്ക് കമ്പനി സര്‍വീസ് നീളുന്നുണ്ട്. നിലവില്‍ 4,00,000 റൂട്ടുകളില്‍ ഫ്‌ലിക്‌സ്ബസിന് സര്‍വീസ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തുച്ഛമായ നിരക്ക്, വൈഫൈ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍, സീറ്റ് ബെല്‍റ്റ്, എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയവ ഫ്‌ല്ക്‌സ്ബസിനെ വ്യത്യസ്തമാക്കുന്നുണ്ട്.