News4media TOP NEWS
‘മാനസിക നിലയിൽ യാതൊരു തകരാറുമില്ല, ഉദാര സമീപനം സ്വീകരിക്കാനും കഴിയില്ല’; ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി യു.കെയിൽ മലയാളി യുവാവ് വീട്ടിൽ മരിച്ചനിലയിൽ; നീണ്ടൂർ സ്വദേശിയുടെ വിടവാങ്ങൽ വിശ്വസിക്കാനാവാതെ അടുപ്പക്കാരും നാട്ടുകാരും ഒന്നിച്ച് കളിച്ചും പഠിച്ചും വളർന്നവർ അന്ത്യയാത്രയിലും ഒരുമിച്ച്; നാലുപേർക്കും കൂടി ഒരൊറ്റ ഖബർ; കരിമ്പയിലെ വിദ്യാർത്ഥികളുടെ മൃതദേഹം ഖബറടക്കി 13.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ശബരി എക്സ്പ്രസിൽ നാട്ടിലേക്ക് വരുന്നതിനിടെ സി.ആർ.പി.എഫ് ജവാനെ കാണാതായി; ജോസ് പോളിന്റെ മൃതദേഹം കണ്ടെത്തിയത് തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം

ശബരി എക്സ്പ്രസിൽ നാട്ടിലേക്ക് വരുന്നതിനിടെ സി.ആർ.പി.എഫ് ജവാനെ കാണാതായി; ജോസ് പോളിന്റെ മൃതദേഹം കണ്ടെത്തിയത് തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം
September 6, 2024

മാന്നാർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ സി.ആർ.പി.എഫ് ജവാൻ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പരേതനായ ഫിലിപ്പിന്റെ മകൻ പിപി ജോസ്പോൾ ആണ് മരിച്ചത്.CRPF jawan who went missing during train journey found dead on railway tracks

തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപത്താണ് ജോസ് പോളിന്റെ മൃതദേഹം കണ്ടെത്തിയത്. അവധിക്ക് ശബരി എക്സ്പ്രസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് ജോസ് പോളിനെ കാണാതായത്.

ഈ മാസം മൂന്നിനു ശബരി എക്സ്പ്രസിൽ ഛത്തീസ്ഗഡിൽ നിന്നും യാത്ര തിരിച്ച ജോസ് പോളിനെ തിരുപ്പതിക്കും കാട്പാടിക്കും ഇടയിൽ വെച്ച് ട്രെയിനിൽ നിന്നും കാണാതായതായി ഒപ്പം യാത്ര ചെയ്ത ആലുവ സ്വദേശിയായ സുഹൃത്ത് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം പ്രചരിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയത്.

വിവരം അറിഞ്ഞ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുമാരിയാണ് മാതാവ്. ഭാര്യ; ആശ തോമസ് (അദ്ധ്യാപിക,ഗവ.മോഡൽ യു.പി സ്ജകൂൾ ചെറുകോൽ). മക്കൾ: ജ്യോമിഷ് ജെ പോൾ, ജാസ്മിൻ ജെ പോൾ(ഇരുവരും മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ)

Related Articles
News4media
  • Featured News
  • India
  • News

തീയറ്ററിലെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

News4media
  • Kerala
  • News

ദേ​ശീ​യ​പാ​ത 66 ​നി​ർ​മാണം; സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർജി സു...

News4media
  • Kerala
  • News
  • Top News

‘മാനസിക നിലയിൽ യാതൊരു തകരാറുമില്ല, ഉദാര സമീപനം സ്വീകരിക്കാനും കഴിയില്ല’; ഡോ. വന്ദന ദാസ് ...

News4media
  • Kerala
  • News
  • Top News

ഒന്നിച്ച് കളിച്ചും പഠിച്ചും വളർന്നവർ അന്ത്യയാത്രയിലും ഒരുമിച്ച്; നാലുപേർക്കും കൂടി ഒരൊറ്റ ഖബർ; കരിമ്...

News4media
  • India
  • News
  • Top News

ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 36 മാവോയിസ്റ്റുകളെ വധിച്ചു, ആയുധ ശേഖരം കണ്ടെടുത്തു

© Copyright News4media 2024. Designed and Developed by Horizon Digital