ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ പട്ടിഗവർഗ വികസന വകുപ്പ് വിതരണം ചെയ്ത വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയ സംഭവത്തിൽ വിതരണക്കാരന് ഏഴു ലക്ഷം രൂപ പിഴയിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്. (Bad coconut oil in idukki tribal colony and action taken by food safety department)
കേരശക്തി ബ്രാൻഡിനാണ് പിഴയിട്ടത്. വെളിച്ചെണ്ണ ഉപയോഗിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ പലർക്കും അനുഭവപ്പെട്ടിരുന്നു. ഇതോടെ് സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കാക്കനാട് റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടന്ന പരിശോധനയിൽ വെളിച്ചെണ്ണയിലെ ഘടകങ്ങൾ നിയമപരമായ അളവിൽ അല്ലെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് കേരശക്തി എന്ന വെളിച്ചെണ്ണവിതരണം ചെയ്യാൻ വിതരണക്കാരന് ആവശ്യമായ രേഖകൾ ഇല്ലെന്നും കണ്ടെത്തി.
വിതരണക്കാരന്റെ കൈയ്യിലുള്ള ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ വ്യാജ വിവരങ്ങൾ നൽകി നേടിയതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഏഴു ലക്ഷം രൂപ പിഴയിട്ടത്.