web analytics

പിടികൂടാനാവില്ല, ഇടയ്ക്കിടെ താമസം മാറും, പതുങ്ങിയെത്തി കടിച്ചുകീറും : ഭീതിവിതച്ച് നരഭോജി ചെന്നായ: മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി: ഒന്നര മാസത്തിടെ ഇരയായത് എട്ടുപേർ !

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഭീതിവിതച്ച് നരഭോജി ചെന്നായ ആക്രമണം. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി. രണ്ട് ചെന്നായകളാണ് ഭീതിപരത്തുന്നത്. നാലെണ്ണത്തിനെ നേരത്തെ പിടികൂടിയിരുന്നു. (Scared man-eating wolf: killed a three-year-old girl)

ജൂലായ് 17 മുതൽ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായ്ക്കൂട്ടം കൊന്നുവെന്നാണ് കണക്ക്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെന്നായ ആക്രമണത്തിൽ ഭീതിയിലായ 35 ​ഗ്രാമങ്ങളിൽ ഒന്നായ ടെപ്രയിലാണ് സംഭവം.

ഇതിനിടെ, ‘ഓപ്പറേഷൻ ഭീഡിയ’ എന്ന പേരിൽ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യവും തുടരുകയാണ്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോ​ഗിച്ചാണ് തിരച്ചിൽ.

ചെന്നായക്കൾ തുടർച്ചയായി വാസസ്ഥലം മാറുന്നത് ഈ തിരച്ചിലിന് വലിയ വെല്ലുവിളിയാവുന്നതായി അധികൃതർ പറയുന്നു.

കുട്ടികളുടെ മൂത്രത്തിൽ മുക്കിയ കളിപ്പാവകൾ ഉപയോ​ഗിച്ച് ഇവയെ പിടികൂടാനുള്ള കെണികളും ഒരുക്കിയിട്ടുണ്ട്. നദീതീരങ്ങളിലും ചെന്നായകൾ ഉണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകൾ സ്ഥാപിച്ചശേഷം ചെന്നായ്ക്കളെ പിടികൂടാനാണ് പദ്ധതിയിടുന്നത്.

മനുഷ്യന്റെ സ്വാഭാവിക ​ഗന്ധം ലഭിക്കാനാണ് ഇത്തരത്തിൽ മൂത്രത്തിൽ മുക്കിയ കളിപ്പാവകൾ ഉപയോഗിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന്...

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയിൽ കാക്കകൾ ചത്തുവീഴുന്നു, ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

കണ്ണൂർ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി വർധിപ്പിച്ചുകൊണ്ട് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും എച്ച്5എൻ1...

കപ്പടിച്ച് കണ്ണൂർ

കപ്പടിച്ച് കണ്ണൂർ തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പിൽ കണ്ണൂർ ജില്ല...

മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം; അപകടം പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം മലപ്പുറം: മലപ്പുറം ആനൊഴുക്കുപാലത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ:

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം ലോക ബാങ്കിന്റെ...

Related Articles

Popular Categories

spot_imgspot_img