ഫേമസ് ആകണം. ആ ഒരൊറ്റ ചിന്തയുമായാണ് ചിലരുടെ നടപ്പ്. എന്നാൽ അതിനായി നടുറോഡിൽ കസേരയിട്ടിരിക്കുന്നത് നല്ലതാണോ? അത്തരം ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. Young man sitting on a chair in the middle of the road, viral video.
യുപിയിലെ പ്രതാപ്ഗഡിലെ ചില്ബിലയിലാണ് സംഭവം നടന്നത്. തിരക്കുള്ള റോഡിലാണ് ഒരാൾ ഒരു കസേരയുമിട്ട് ഇരിക്കുന്നത് കാണുന്നത്.
ഇടതടവില്ലാതെ വാഹനങ്ങൾ പോയിക്കൊണ്ടിരിക്കുന്നുണ്ട്. രാത്രിയാണ്. മഴയുമുണ്ട്. ആ സമയത്താണ് നടുറോഡിൽ ഒരാൾ ഒരു കസേരയിൽ കൂസലൊന്നുമില്ലാതെ ഇരിക്കുന്നത്.
പോകുന്ന വാഹനങ്ങൾ അയാളെ തട്ടാതെ പോകുന്നതും കാണാം. ഇതിനിടെയാണ് ഒരു ട്രക്ക് അയാളുടെ കസേരയിൽ തട്ടിയത്. ഇതോടെ ആൾ കസേരയിൽ നിന്നും വീഴുന്നതും കസേരയും താഴെ വീഴുന്നതും ഒക്കെ വീഡിയോയിൽ കാണാം.
ഇയാൾ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തായി ഒരു പൊലീസ് ബൂത്തും കാണാവുന്നതാണ്. ഇയാൾ മദ്യപിച്ചിരിക്കയാണ് എന്നും അതല്ല ഇയാൾ ഒരു ഗുണ്ടയാണ് എന്നുമൊക്കെ ആളുകൾ പ്രതികരിക്കുന്നുണ്ട്. ഏതായാലും വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.









