ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കുന്നതിലൂടെ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകും;കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി ​ഗവേഷകർ

ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പദങ്ങളിൽ ഒന്നാണല്ലോ കാൻസർ.ഗ്രീക് ഭാഷയിൽ ‘ഞണ്ട് ‘ എന്ന അർത്ഥം വരുന്ന ‘കാർസിനോമ’ (Carcinoma – karkinos, or ‘crab’, and -oma, ‘growth’) എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്.Researchers have taken a crucial step in cancer treatment

നമ്മുടെ ശരീരത്തിലെ ഓരോ അവയവവും അനേകം കോശങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ.

ഈ കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവുമായ വിഭജനമാണ് അർബുദം അഥവാ കാൻസർ എന്ന് നമുക്ക് ഏറ്റവും ലളിതമായി പറയാം.നമ്മുടെ ലോകത്ത് ഒട്ടറെ മനുഷ്യർ കാൻസറിനെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്.

കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി യുകെയിലെ സൗത്ത്ആംടണ്‍ സർവകലാശാല ​ഗവേഷകർ. ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കുന്നതിലൂടെ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തൽ.

അണുബാധയിൽ നിന്നും രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന രോ​ഗപ്രതിരോധ വ്യവസ്ഥയിലെ സ്വാഭാവിക കൊലയാളി കോശങ്ങൾക്ക് കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേക പ്രോട്ടീനെ തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള കഴിവുണ്ട്. എന്നാല്‍ ഇവ കാൻസർ കോശങ്ങളെ ക്രമരഹിതമായി ആക്രമിക്കുമെന്നായിരുന്നു മുമ്പ് വിലയിരുത്തിയിരുന്നത്.

XPO1 എന്നറിയപ്പെടുന്ന ഈ പ്രോട്ടീനെ ഹൈജാക്ക് ചെയ്യുന്നതിലൂടെ രോഗത്തെ നശിപ്പിക്കാൻ കൂടുതൽ കൊലയാളി കോശങ്ങളെ സജീവമാക്കാൻ സാധിക്കുമെന്ന് ​ഗവേഷകർ പഠനത്തിൽ പറയുന്നു.

കൊലയാളി കോശങ്ങൾ എങ്ങനെ കൃത്യമായി കാൻസർ കോശങ്ങൾ തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. സയൻസ് അഡ്വാൻസസ് ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

XPO1 പ്രോട്ടീനിൽ നിന്ന് ഡിറൈവ് ചെയ്യപ്പെട്ട ഒരു പെപ്റ്റൈഡിനെ (അമിനോ ആസിഡുകളുടെ ചെറിയ ശൃംഖല) സ്വഭാവിക കൊലയാളി കോശങ്ങൾ തിരിച്ചറിയുകയും പ്രതിരോധ വ്യവസ്ഥ അവയോട് പ്രതികരിക്കുന്നതായും കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. സജീവമായ

സ്വഭാവിക കൊലയാളി കോശങ്ങൾ ഉള്ള കാൻസർ രോഗികൾക്ക് അതിജീവന സാധ്യത കൂടുലാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

സ്വഭാവിക കൊലയാളി കോശങ്ങൾ ഭാവിയിൽ ഉയർന്നുവരുന്ന ഇമ്മ്യൂണോതെറാപ്പി രൂപമാണെന്നും ​ഗവേഷകർ പറയുന്നു. കീമോതെറാപ്പി പോലുള്ള ചികിത്സ രീതിയില്‍ സംഭവിക്കുന്നപോലെ ആരോ​ഗ്യകരമായ കോശങ്ങളെ ഇവ ആക്രമിക്കുകയില്ല.

അതിനാൽ പരമ്പരാ​ഗത കാൻസർ ചികിത്സ രീതിയെക്കാൾ സ്വഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കിക്കൊണ്ടുള്ള ചികിത്സ രീതി കൂടുതൽ ഫലപ്രദവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.

മുൻ പഠനങ്ങൾ കാൻസറിനെതിരായ ശരീരത്തിൻ്റെ സംരക്ഷണവുമായി സ്വഭാവിക കൊലയാളി കോശങ്ങളെ ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ സ്വഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കിക്കൊണ്ട് XPO1 പ്രോട്ടീനെ നശിപ്പിക്കുകയും രോഗത്തെ തടഞ്ഞു നിര്‍ത്താനും സഹായിക്കുന്ന സാങ്കേതികത എടുത്തുകാട്ടുന്നത് ആദ്യമായാണ്.

ഈ കണ്ടെത്തലിന് ഇമ്മ്യൂണോതെറാപ്പിയുടെ ഗതി തന്നെ മാറ്റാൻ കഴിയുമെന്നാണ് ​ഗവേഷകരുടെ പ്രതീക്ഷ. പരമ്പരാഗത ചികിത്സകൾ പരാജയപ്പെട്ട സന്ദർഭങ്ങളിൽ ഇത് വ്യക്തിഗതമാക്കിയ കാൻസർ ചികിത്സയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നതായും ഗവേഷകര്‍ പറയുന്നു.

കരൾ അർബുദം, ഹെഡ് ആന്റ് നെക്ക് അർബുദം, എൻഡോമെട്രിയൽ, സ്തനാർബുദം തുടങ്ങിയവയ്ക്ക് സ്വാഭാവിക കൊലയാളി കോശങ്ങളെ ഉപയോ​ഗിച്ചുകൊണ്ടുള്ള ചികിത്സിക്കാൻ ഉപയോഗിക്കാം.

ശരീരത്തിലെ സ്വഭാവിക കൊലയാളി കോശങ്ങളെ ഉപയോഗിച്ചു കൊണ്ട് ലോകത്ത് ആദ്യമായി കാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img