വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് വെട്ടിലാക്കും; തട്ടിപ്പിലൂടെ സമ്പാദിച്ചത് കോടികൾ; വീട്ടമ്മയുടെ കയ്യിൽ നിന്ന് 34 ലക്ഷം തട്ടിയ കേസിൽ സരിത പിടിയിൽ

കൊല്ലം: ചവറ, മുകുന്ദപുരം മേനാമ്പള്ളി സ്വദേശിനി സരിത പലതവണയായി 34 ലക്ഷം രൂപയാണ് വീട്ടമ്മയുടെ കയ്യിൽ നിന്ന് തട്ടിയെടുത്തത്.Saritha arrested in the case of stealing 34 lakhs from the hand of the housewife

സൂപ്പർമാർക്കറ്റ് ബിസിനസ്സിൽ പങ്കാളിയാക്കാമെന്നും ത​ന്റെ സ്വന്തം പേരിലുള്ള മത്സ്യബന്ധന ബോട്ടി​ന്റെ ലാഭവിഹിതം നൽകാമെന്നും വാഗ്ദാനംചെയ്താണ് പണം തട്ടിയത്. വീട്ടമ്മയുടെ പരാതിയിൽ സരിതയെ (39) ചവറ പോലീസ് അറസ്റ്റ് ചെയ്തു.

ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയത്. പോലീസ് പറയുന്നത്: സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനല്‍കാമെന്നും ഇവര്‍ പരാതിക്കാരോട് പറഞ്ഞിരുന്നു.

സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കി. പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്.

പണം നല്‍കിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം കിട്ടാതായതിനെത്തുടര്‍ന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്ന വീട്ടമ്മയേയും ഭര്‍ത്താവിനെയും സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തി. ധാരാളം പേരെ സമാനമായ രീതിയിൽ വഞ്ചിച്ച് കോടിക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു, എസ്.ഐ. ഗോപാലകൃഷ്ണന്‍, എ.എസ്.ഐ. മിനിമോള്‍, എസ്.സി.പി.ഒ.മാരായ രഞ്ജിത്ത്, മനീഷ്, അനില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് സരിതയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലെ മലയാളികൾക്ക്...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

Related Articles

Popular Categories

spot_imgspot_img