News4media TOP NEWS
ശക്തമായ മഴ; തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു ഒന്നര മാസം നീണ്ട പരസ്യപ്രചാരണം; പാലക്കാടൻ കൊട്ടിക്കലാശം ഇന്ന്; ഗംഭീരമാക്കാൻ മുന്നണികൾ അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ

മുകേഷിനെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണ്ട; മുൻകൂർ ജാമ്യം തേടി താരങ്ങൾ കൂട്ടത്തോടെ കോടതിയിലേക്ക്; 7 കേസുകൾക്കും ഒരൊറ്റ 164 സ്റ്റേറ്റ്മെന്റ്

മുകേഷിനെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണ്ട; മുൻകൂർ ജാമ്യം തേടി താരങ്ങൾ കൂട്ടത്തോടെ കോടതിയിലേക്ക്; 7 കേസുകൾക്കും ഒരൊറ്റ 164 സ്റ്റേറ്റ്മെന്റ്
August 29, 2024

കൊച്ചി : നടിമാരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികൾ കൂട്ടത്തോടെ കോടതിയിലേക്ക്. കൊച്ചിയിലെ നടിയുടെ പരാതിയിൽ പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയിൽ പ്രതിയായ രഞ്ജിത്തും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. After the case was filed on the complaint of the actresses, the accused went to the court en masse

മുൻകൂർ ജാമ്യം തേടാനാണ് പ്രതികളുടെ തീരുമാനം. കേസിൽ തുടര്‍നടപടിയെന്താകണമെന്നതിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ട്. മുകേഷ് കൊച്ചിയിലെ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്. 

കേസ് റദ്ദാക്കാൻ ഹർജി ഫയൽ ചെയ്യുന്നതും മുകേഷ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേസ് റദ്ദാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഭിഭാഷക‍ര്‍ അറിയിച്ച സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയും നൽകുന്നത്. ആരോപണം നേരിടുന്നവരും നിയമ സഹായം തേടി. 

മരട് സ്വദേശിയായ നടിയുടെ പരാതിയിൽ 7 കേസുകളാണ് പൊലീസ് രജിസ്റ്റ‍ർ ചെയ്തത്. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 7 പേര്‍ക്കെതിരെയും പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അടുത്ത ദിവസം കോടതിയിൽ ഇതിനായി അപേക്ഷ നൽകും.  നിലവിൽ 7 പേ‍ർക്കെതിരെയും  വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഇതെല്ലാം ഒരൊറ്റ 164 സ്റ്റേറ്റ്മെന്റ് എടുക്കാനാണ് ആലോചന.  

ബംഗാളി നടിയുടെ പരാതിയിലാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. 

നടൻ സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയിലാണ് ബലാൽസംഗത്തിന് കേസെടുത്തത്. 

യുവനടിയിൽ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയുമെടുക്കും. 2016 ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്.

 നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും,  ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് നടിയുടെ മൊഴി.

നടിയുടെ പീഡന ആരോപണത്തെ തുടർന്ന് നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചാൽ അതിന് നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ല. 

അറസ്റ്റ് ചെയ്തതിനുശേഷം സ്പീക്കറുടെ ഓഫിസിനെ അറിയിച്ചാൽ മതി. ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തതിനാൽ മുകേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മാത്രമേ പൊലീസ് നിയമനടപടികളുമായി മുന്നോട്ടുപോകൂ.

നിയമസഭ സമ്മേളിക്കുന്ന സമയമാണെങ്കിലും എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റിന് ശേഷം അറിയിച്ചാൽ മതി. 

എന്നാൽ, നിയമസഭാ വളപ്പില്‍നിന്നോ എംഎൽഎ ക്വാർട്ടേഴ്സിൽനിന്നോ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം. അഴിമതി ആരോപണക്കേസിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം. കുറ്റപത്രം സമർപ്പിക്കാനും അനുമതി ആവശ്യമാണ്.

സ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിൽ ആദ്യം രാജിവയ്ക്കുന്നത് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോയാണ്. 

അപടത്തിൽപ്പെട്ട ചാക്കോയുടെ കാറിൽ ഒരു വനിതയുണ്ടായിരുന്നെന്ന ആരോപണത്തെ തുടർന്നായിരുന്നു രാജി. വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് ഗണേഷ് കുമാർ, നീല ലോഹിതദാസൻ നാടാർ, എ.കെ.ശശീന്ദ്രൻ, പി.ജെ.ജോസഫ് എന്നിവർ മന്ത്രി സ്ഥാനം രാജിവച്ചിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

ശക്തമായ മഴ; തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

News4media
  • Kerala
  • News

പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; തട്ടിയെടുത്തത് അഞ്ചര ലക്ഷം രൂപ; ജ്വല്ലറി സെയിൽ...

News4media
  • Kerala
  • News
  • Top News

ഒന്നര മാസം നീണ്ട പരസ്യപ്രചാരണം; പാലക്കാടൻ കൊട്ടിക്കലാശം ഇന്ന്; ഗംഭീരമാക്കാൻ മുന്നണികൾ

News4media
  • Kerala
  • News
  • Top News

പോക്സോ കേസ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു; സംഭവം അസമിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു വരു...

News4media
  • Kerala
  • News
  • Top News

നെയ്യാറ്റിൻകര കോടതിയിൽ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം; മൂന്നാ നിലയിൽ നിന്ന് താഴേക്ക് ചാടി; ...

News4media
  • India
  • News
  • Top News

മോഷണ കേസിലെ പ്രതിയോട് എസ്പി സംസാരിക്കുന്നു ; വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]