കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; 29 പേർക്ക് സസ്പെൻഷൻ

കണ്ണൂർ: കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർത്ഥികളുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ നടപടി. സംഘർഷത്തിൽ ഉൾപ്പെട്ട 29 വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യും. സ്കൂളിൽ ചേർന്ന അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനം.Action taken in slum-turned clash between Plus One and Plus Two students at Kottayam Malabar Government Higher Secondary School

സ്കൂളിൽ കയറി അനധികൃതമായി വീഡിയോ ചിത്രീകരിച്ച് സമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചയാൾക്കെതിരേ പോലീസിൽ പരാതി നൽകും. വ്യാഴാഴ്ച മുതൽ ഹയർസെക്കൻഡറി ക്ലാസുകൾ സാധാരണനിലയിൽ പ്രവർത്തിക്കും.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11-ന് ഇടവേള സമയത്തായിരുന്നു പ്ലസ്ടു, പ്ലസ് വൺ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഏതാനും വിദ്യാർഥികൾക്കും അധ്യാപകനും പരിക്കേറ്റിരുന്നു. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികളും ഫർണിച്ചറും മറ്റും തകർത്തിരുന്നു.

ജൂനിയർ, സീനിയർ വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ നേരത്തേയും സംഘർഷമുണ്ടായിരുന്നു. പി.ടി.എയും പോലീസും ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ സംഘടിച്ചെത്തി വീണ്ടും അക്രമം നടത്തുകയായിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട 21 വിദ്യാർഥികളുടെ പേരിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തിരുന്നു.

സ്കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും സംഘർഷത്തിന് സാക്ഷികളായ അധ്യാപകരിൽനിന്ന് മൊഴിയെടുത്തുമാണ് അച്ചടക്ക സമിതി തീരുമാനമെടുത്തത്. യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് ടി.കെ. ഷെമീം അധ്യക്ഷത വഹിച്ചു.

കൂത്തുപറമ്പ് എ.സി.പി. എം. കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, പ്രിൻസിപ്പൽ ഡോ. ലളിത, പ്രഥമാധ്യാപിക ഷീജ പൊനൊൻ, പഞ്ചായത്തംഗങ്ങളായ പി. സഫീറ, ഇബ്രാഹിം, സ്റ്റാഫ് സെക്രട്ടറി എം.കെ. സുധി, അച്ചടക്കസമിതി കൺവീനർ ടി.പി. പത്മനാഭൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി. രാഘവൻ, എം. അശോകൻ, ഉമർ വിളക്കോട്, സി. ചന്ദ്രൻ, എൻ. ബാലൻ, എം. ദാസൻ എന്നിവർ സംസാരിച്ചു. 400-ഓളം രക്ഷിതാക്കളും പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം...

Related Articles

Popular Categories

spot_imgspot_img