ഓരോ ദിവസവും ഒരു സൂര്യന്റെയത്ര വലിപ്പം വയ്ക്കും, സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് വെളിച്ചം: ‘പ്രപഞ്ചത്തിലെ ഏറ്റവും നരകതുല്യമായ’ അജ്ഞാത വസ്തു കണ്ടെത്തി ശാസ്ത്രജ്ഞർ !

പ്രപഞ്ചത്തിലെ ഏറ്റവും വെളിച്ചമുള്ള വസ്തുവിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ക്വാസാറുകൾ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് എന്ന വസ്തുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. Scientists have discovered the most hellish unknown object in the universe.

സൂര്യനും മറ്റ് ​ഗ്രഹങ്ങളും അടങ്ങുന്ന ​ഗാലക്സിയിലെ ഏറ്റവും തിളക്കമേറുന്നതാണ് ക്വാസാറുകൾ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ്. 1980 മുതൽ ക്വാസാർ ദൃശ്യമാണെങ്കിലും, ശാസ്ത്രജ്ഞർ ഇത് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്.

പുതിയതായി കണ്ടെത്തിയ ക്വാസാറുകൾ അതിതീവ്ര വെളിച്ചമുള്ളവയാണെന്ന് മാത്രമല്ല ഇത് വളരെ പെട്ടെന്നാണ് വളരുന്നത്. ഇത് ഗാലക്സിയിലെ ഏറ്റവും തിളക്കമുള്ള ക്വാസറുകളുടെ സവിശേഷതയായി കണക്കാക്കപ്പെടുന്നു.

J0529-4351 എന്ന് പേരിട്ടിരിക്കുന്ന ഈ ക്വാസർ പ്രതിദിനം ഒരു സൂര്യനു തുല്യമായ തോതിൽ വളരുന്നുണ്ടെന്നും സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് തെളിച്ചമുള്ളതാണെന്നും നേച്ചർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

അതിവേഗം ചലിക്കുന്ന മേഘങ്ങൾ, തീവ്രമായ താപനില, കൂറ്റൻ കോസ്മിക് മിന്നൽപ്പിണർ എന്നിവ ഉദ്ധരിച്ച് ക്വാസാറിനെ “പ്രപഞ്ചത്തിലെ ഏറ്റവും നരകതുല്യമായ സ്ഥലം” എന്നാണ് പ്രധാന ഗവേഷകർ വിശേഷിപ്പിക്കുന്നത്.

മേഘങ്ങളും, താപനിലയും മിന്നലുകളും എല്ലാം തരണം ചെയ്ത് ക്വാസാർ പുറപ്പെടുവിക്കുന്ന പ്രകാശം വളരെ വലുതാണെന്ന് ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ വുൾഫ് പറഞ്ഞു.

ഈ ക്വാസാർ ഭൂമിയിൽ നിന്ന് വളരെ അകലെയാണ്. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ക്വാസറുകൾ നക്ഷത്രങ്ങൾക്ക് സമാനമായി കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വിഎൽടി (ടെലിസ്കോപ്പ്) ഉപയോ​ഗിച്ചാണ് ഇത്തരത്തിൽ ഏറ്റവും തിളക്കമുള്ള ഒരു വസ്തുവിനെ കണ്ടുപിടിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

Related Articles

Popular Categories

spot_imgspot_img