ഇനി ആര് ആരോട് ചോദിക്കാൻ;കൂട്ടരാജിയ്ക്കു പിന്നിൽ കൂട്ട രക്ഷപ്പെടൽ; വരാനിരിക്കുന്നത് സൂപ്പർ താരങ്ങൾക്കെതിരെയുള്ള വലിയ ആരോപണങ്ങൾ;  തിരുവായ്ക്ക് എതിർവായില്ലാതെ എല്ലാം ഉള്ളംകൈയിൽ കൊണ്ടുനടന്ന പ്രതാപശാലികൾ കളമൊഴിയുമ്പോൾ…

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ അടക്കം ഭരണസമിതിയൊന്നാകെ രാജിവച്ചത് വരാനിരിക്കുന്ന ഭൂകമ്പങ്ങൾ മുന്നിൽകണ്ടാണെന്ന് സൂചന. The resignation of the entire governing body, including Mohanlal, is an indication that the upcoming earthquakes are ahead

മോഹന്‍ലാലിനൊപ്പം അമ്മയിലെ എല്ലാ ഭാരവാഹികളും രാജിവയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത് പൃഥ്വിരാജിന്റെ വിമര്‍ശനമായിരുന്നു. ജോയിന്റ് സെക്രട്ടറിയായ ബാബുരാജിന്റെ രാജി വൈകിയതും പ്രതിസന്ധിയായി. 

ഇതോടെ എല്ലാവരും ഒരുമിച്ച് രാജി വയ്ക്കുന്ന തീരുമാനം അമ്മയില്‍ ചര്‍ച്ചയായി. മോഹന്‍ലാലിനെ പിന്തിരിപ്പിക്കാനായി ചില കേന്ദ്രങ്ങള്‍ മുമ്പോട്ട് വച്ച നിര്‍ദ്ദേശമായിരുന്നു ഇത്. എന്നാല്‍ അങ്ങനെ എങ്കില്‍ അങ്ങനെ എന്ന നിലപാടിലേക്ക് അതിവേഗം കാര്യങ്ങളെത്തി. 

ഇന്നലെ രാവിലെ തന്നെ ഈ ചര്‍ച്ചകള്‍ തുടങ്ങി. അതുകൊണ്ടാണ് എക്‌സിക്യൂട്ടീവ് യോഗം പോലും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്. മോഹന്‍ലാല്‍ രാജിവയ്ക്കുമെന്നും സംഘടന ഒന്നടങ്കം രാജിയെ കുറിച്ച് ആലോചിക്കുന്നുവെന്നുമുള്ള  വാര്‍ത്ത ശരിവയ്ക്കും വിധമായി അന്തിമ തീരുമാനം.

ഇനി രണ്ടു മാസത്തിനുള്ളില്‍ അമ്മയില്‍ തിരിഞ്ഞെടുപ്പ് നടക്കും. അപ്പോഴെന്തെല്ലാം നടക്കുമെന്നത് നിര്‍ണ്ണായകമാണ്. നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ ചില കേന്ദ്രീകരണങ്ങള്‍ നടക്കുന്നുണ്ട്. ബാബുരാജിന്റെ രാജി വൈകുന്നതില്‍ ജഗദീഷ് അസ്വസ്ഥനായിരുന്നു. 

ബാബുരാജ് രാജിവച്ചില്ലെങ്കില്‍ താന്‍ രാജി വയ്ക്കുമെന്ന് ജഗദീഷ് പ്രഖ്യാപിച്ചിരുന്നു. ഇതും മോഹന്‍ലാലിന് സമ്മര്‍ദ്ദമായി. മമ്മൂട്ടിയോട് പറഞ്ഞ ശേഷം രാജിയില്‍ തീരുമാനം എടുക്കുകയും ചെയ്തു. 

ജഗദീഷിന്റേയും പൃഥ്വിരാജിന്റേയും പരസ്യ നിലപാടുകളാണ് അമ്മയില്‍ പ്രതിസന്ധിയായി മാറിയത്. വനിതാ താരങ്ങളും യുവതാരങ്ങളും ജഗദീഷിലേക്ക് കേന്ദ്രീകരിച്ചു. 

അതുകൊണ്ട് തന്നെ ഭാവിയില്‍ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. ഔദ്യോഗിക പക്ഷത്തെ തിരഞ്ഞെടുപ്പില്‍ വിമതര്‍ തോല്‍പ്പിക്കുന്നത് രണ്ട് ടേമായി അമ്മയില്‍ നടക്കുന്നുണ്ട്. 

അതിനാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇനി മത്സരിക്കാന്‍ പോലും തയ്യാറാകില്ല. അങ്ങനെ പുതു നേതൃത്വത്തിലേക്ക് അമ്മ നീങ്ങുകയാണ്.

തീപിടിച്ച അവസ്ഥയിലൂടെ കടന്നുപോകുന്ന താര സംഘടന എത്തിപ്പെട്ടത് അനിവാര്യമായ വഴിത്തിരിവിലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. എല്ലാ കാലത്തും നിലപാടുള്ളവരെയും യുവനടന്മാരെയും തഴഞ്ഞുകൊണ്ടാണ് ‘അമ്മ’ മുന്നോട്ടു പോയത്. പുരുഷ കേന്ദ്രീകൃതമായ സംഘടനയിൽ ഒരുകാലത്തും സ്ത്രീകൾക്ക് ഒരു പരിഗണനയും ഉണ്ടായിരുന്നില്ല.

സ്ഥാപിതമായ കാലം മു​തൽ സിനിമാ മേഖലയിലെ വമ്പന്മാരും അവരുടെ ശിങ്കിടികളും കൂട്ടാളികളുമൊക്കെ ചേർന്നാണ് സംഘടനയെ അടക്കിഭരിച്ചത്. അവരുടെ താൽപര്യങ്ങൾക്കായിരുന്നു എക്കാലവും പ്രസക്തി. കൂട്ടത്തിലൊരുവൾ ക്രൂരമായ പീഡനത്തിനിരയായിട്ടുപോലും അക്രമികളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാനായിരുന്നു ‘അമ്മ’ക്ക് താൽപര്യം.

എന്നാൽ, കാലമിപ്പോൾ കറങ്ങിത്തെളിയുകയാണെന്നുവേണം കരുതാൻ. നടിക്കെതിരായ ആക്രമണവും പിന്നാലെ ​ഹേമ കമ്മിറ്റി റിപ്പോർട്ടുമായപ്പോൾ വമ്പന്മാരുടെ അടി​വേരിളകിത്തുടങ്ങു​കയാണ്. തിരുവായ്ക്ക് എതിർവായില്ലാതെ എല്ലാം ഉള്ളംകൈയിൽ കൊണ്ടുനടന്ന പ്രതാപശാലികൾക്ക് കാലിടറിയതോടെ വരാനിരിക്കുന്നത് പുതുമയുടെ പുതിയൊരു ലോകമാണെന്ന പ്രത്യാശയിലാണ് ചലച്ചിത്ര മേഖലയിൽ നേരിനുവേണ്ടി നില കൊണ്ട നിലകൊണ്ട അപൂർവം പേർ.

ഇപ്പോൾ ലൈംഗിക ആരോപണം വന്നപ്പോൾ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെക്കേണ്ടി വന്നതിൽ തുടങ്ങുന്നു ആ ഗതിമാറ്റം. പൊതു സമൂഹത്തിന്റെ വ്യാപക എതിർപ്പ് വന്നപ്പോഴാണ് സിദ്ദീഖിന് രാജി വെച്ചൊഴിയേണ്ടി വന്നത്. അതിലേക്ക് വഴിയൊരുക്കിയത് പലരുടെയും തുറന്നുപറച്ചിലുകളാണ്. 

ഹേമ കമ്മിറ്റി റി​പ്പോർട്ടിനെ അനുകൂലിച്ച് അമ്മയുടെ അണിയറയിൽ നിന്നുതന്നെ ആളുകളെത്തിത്തുടങ്ങിയപ്പോൾ പാളയത്തിൽ തന്നെ നേതൃത്വത്തിനെതിരെ പടയൊരുക്കത്തിന് തുടക്കമിട്ടു. ഇരകളായിരുന്നവർക്ക് ധൈര്യപൂർവം കാര്യങ്ങൾ തുറന്നുപറയാൻ ‘അമ്മ’ക്കുള്ളിൽനിന്നു തന്നെ പലരും പ്രചോദനമേകി. ജനറൽ സെക്രട്ടറിയുടെ നാണംകെട്ട പടിയിറക്കത്തിനൊപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കസേര വിട്ടൊഴിയേണ്ടിവന്നത് സിനിമയെ അടക്കിഭരിക്കുന്നവർക്ക് കനത്ത തിരിച്ചടിയായിരുന്നു.

ഒടുവിലിതാ പ്രസിഡന്റ് മോഹൻലാൽ മാത്രമല്ല, അമ്മയുടെ ഭരണസമിതി മുഴുക്കെയും രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. ‘കൊട്ടാര വിപ്ലവ’ത്തിനൊടുവിൽ കാര്യങ്ങൾ തകിടം മറിഞ്ഞപ്പോൾ സംഘടന അക്ഷരാർഥത്തിൽ ഇരുട്ടത്തായി.

ഉപഗ്രഹങ്ങൾക്കു ചുറ്റും കറങ്ങുന്ന ഒരു കോക്കസ് ​സംഘം മാത്രമായിരുന്നു ‘അമ്മ’ എക്കാലത്തും. ഹേമ കമ്മിറ്റിയിൽ പോലും ‘പവർഗ്രൂപ്പി’നെ പറ്റി പരാമർശമുണ്ട്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ശക്തമായ നിലപാടെടുത്ത പൃഥ്വിരാജിനെ പോലുള്ളവർക്ക് ഒരു കാലത്തും ‘അമ്മ’യിൽ വലിയ റോളില്ലായിരുന്നു. സിദ്ദിഖ്, ഗണേഷ്കുമാർ, ദിലീപ്, മുകേഷ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയവരുടെ ചരടുവലികൾക്കൊപ്പമായിരുന്നു സംഘടന എക്കാലവും നീങ്ങിയത്.

മമ്മൂട്ടിയെയും മോഹൻലാലിനെയും മുന്നിൽ നിർത്തി കോക്കസ് അംഗങ്ങൾ സകല കളികളും നടത്തി. അനുസരിക്കാത്തവരെ ഒതുക്കാനും അവസരം നഷ്ടപ്പെടുത്താനും ഇക്കാലമത്രയും ഇവർക്ക് സാധിച്ചു. കഴിവുള്ള നിരവധി പേരാണ് മനം മടുത്ത് രംഗം വിട്ടത്. അഭിനയ സമ്രാട്ടായ തിലകൻ വരെ പടിക്കുപുറത്തായി. അറിഞ്ഞോ അറിയാതെയോ സൂപ്പർ താരങ്ങൾ കോക്കസ് ​ഗ്രൂപ്പിന് പിന്തുണ നൽകി. നടി ആക്രമിക്കപ്പെട്ടതിനു ശേഷം ദിലീപിനൊപ്പം ‘അമ്മ’ ഉറച്ചു നിൽക്കാൻ കാരണം സംഘടനയിലെ വൻതോക്കുകളുടെ പിന്തുണ തന്നെയായിരുന്നു.

എന്നാൽ, പുതിയ സംഭവവികാസങ്ങളെ തുടർന്ന് അമ്മയിൽ സമവാക്യങ്ങൾ മാറിമറിഞ്ഞതും മോഹൻലാൽ പ്രസിഡന്റായ നിലവിലെ ഭരണസമിതിയുടെ അന്ത്യത്തിന് ആക്കം കൂട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി സിദ്ദിഖ് നടത്തിയ പ്രതികരണത്തോട് കടുത്ത വിയോജിപ്പുമായി ആദ്യം രംഗത്തുവന്നത് ജഗദീഷാണ്. പിന്നാലെ അമ്മ ഭാരവാഹികളായ അൻസിബ ഹസനും ജയൻ ചേർത്തലയുമെത്തി.

അമ്മയുടെ അയഞ്ഞ നിലപാടിനെ ​ശക്തമായി വിമർശിച്ച് സാക്ഷാൽ ഉർവശിയും രംഗത്തുവന്നതോടെ അത്തരം അഭിപ്രായങ്ങൾക്ക് സ്വീകാര്യത ലഭിച്ചുതുടങ്ങി. ഒടുവിൽ പൃഥ്വീരാജിന്റെ കടന്നാക്രമണവും കൂടിയായതോടെ കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നുവെന്ന് അമ്മ ഭാരവാഹികൾക്ക് വ്യക്തമായി. പിന്നണിയിൽനിന്ന് വിനയനും ഷമ്മി തിലകനുമൊക്കെ ആക്രമണം കനപ്പിച്ചു. കൂടുതൽ ആളുകൾ തങ്ങൾക്കെതിരായി മാറുമെന്ന ഭീതിയിൽനിന്നാവണം, ഒടുക്കം ലാലിന്റെയും കൂട്ടരുടെയും പടിയിറക്കം.

അമ്മയിലെ കൂടുതല്‍ അംഗങ്ങള്‍ക്കൈതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ മോഹന്‍ലാല്‍ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. 

പ്രസിഡന്റ് മോഹന്‍ലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. 

കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനര്‍, ടൊവീനോ തോമസ്, സരയൂ, അന്‍സിബ, ജോമോള്‍ എന്നിവരാണു രാജിവച്ച എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ഇതില്‍ ജോയി മാത്യുവും ജയന്‍ ചേര്‍ത്തലയും ഔദ്യോഗിക പക്ഷത്തെ അട്ടിമറിച്ച് ജയിച്ചെത്തിയവരാണ്. അവരും മോഹന്‍ലാലിന്റെ രാജി തീരുമാനത്തിനൊപ്പം നിന്നു.

അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധിഖ് അടക്കം ഒരു ഡസനിലേറെ അംഗങ്ങൾക്കെതിരേ അതിരൂക്ഷമായ ആരോപണങ്ങളുയർന്നു കഴിഞ്ഞു.

പരാതികളിൽ ഉറച്ചുനിന്നാൽ കേസെടുക്കാനും തുടർനടപടികൾക്കും പോലീസും തീരുമാനിച്ചു. ഇതോടെ, നിലവിലെ ഭാരവാഹികളടക്കം കേസിൽ പ്രതിയാവുകയും തുടർനടപടികൾക്ക് വിധേയമാവുകയും ചെയ്യേണ്ട സ്ഥിതിയുണ്ടാവും. ഈ സാഹചര്യം മുന്നിൽകണ്ടാണ് അമ്മ ഭാരവാഹികളൊന്നാകെ രാജിവച്ചത്.

ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണസമിതിയുടെ രാജിയെന്ന് മോഹൻലാൽ വിശദീകരിക്കുന്നുണ്ടെങ്കിലും വസ്തുത അങ്ങനെയല്ല.

അമ്മയുടെ പ്രധാന ഭാരവാഹികൾക്കെതിരെ അടക്കം ചില നടിമാർ ഗുരുതരമായ ആരോപണം ഉന്നയിക്കാൻ തയ്യാറെടുക്കുകയാണെന്ന് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇതിനുള്ള കൂടിക്കാഴ്ചകളും ചർച്ചകളും പലേടത്തും പുരോഗമിക്കുകയാണ്. ഇക്കാര്യം കൂടി പുറത്തുവന്നതോടെയാണ് അതിവേഗത്തിൽ ഭരണസമിതി ഒന്നാകെ രാജിവച്ചത്.

സിദ്ധിഖിന് പകരം ജനറൽ സെക്രട്ടറിയുടെ ചുമതല നൽകാനൊരുങ്ങിയപ്പോൾ തന്നെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരേ ലൈംഗിക ആരോപണം ഉയർന്നുവന്നിരുന്നു. 

ഏറെക്കാലം അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടനെതിരെയും അതിരൂക്ഷമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. 

ആരോപണങ്ങളിൽ പോലീസ് കേസെടുത്ത് തുടങ്ങുകയും അറസ്റ്റ് അടക്കം നടപടികളിലേക്ക് കടക്കുകയും ചെയ്താൽ സംഘടനയ്ക്ക് അത് ചീത്തപ്പേരുണ്ടാക്കും. 

മാത്രമല്ല, കൂടുതൽ ആരോപണങ്ങൾ ഒഴിവാക്കാനും ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലതെന്ന് വിലയിരുത്തലുണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് ഭാരവാഹികളൊന്നാകെ രാജിവച്ചൊഴിഞ്ഞത്.

രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുമെന്നാണ് പ്രഖ്യാപനം. അതിനിടയിൽ ഈ വിഷയം ആറിത്തണുക്കുമെന്ന് ഭാരവാഹികൾ വിലയിരുത്തുന്നു. 

 ‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെൽ‌പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്.

നിത്യേന ആരോപണ ശരങ്ങളാണ് അമ്മ ഭാരവാഹികൾക്ക് എതിരെയടക്കം ഉയർന്നിരുന്നത്. താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറി നടൻ ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ജൂനിയർ നടി. 

കൊച്ചി ഡെപ്യൂട്ടി കമ്മിഷണറോട് താൻ പരാതി പറഞ്ഞിരുന്നെന്നും സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നും ഗുരുതര വെളിപ്പെടുത്തൽ. ഇതിൽ കേസെടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി എത്തിയ തന്നോട് കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ–മെയിൽ വഴി പരാതി നൽകി. ഇതിൽ കേസെടുത്തിരിക്കുകയാണ്.  

1991ൽ ചാഞ്ചാട്ടം എന്ന‌ സിനിമയിൽ അഭിനയിച്ചപ്പോൾ സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയെന്ന് നടി ഗീത വിജയൻ. മുറിയിൽതട്ടി, റൂമിലെ ഫോണിൽ വിളിച്ചു. ശാരീരിക ഉപദ്രവം ഉണ്ടായില്ല. പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായി.

നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയതായി നടി മിനു മുനീർ ആരോപിച്ചു. സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ ജയസൂര്യ പിന്നിൽനിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും അവർ വെളിപ്പെടുത്തി.

അമ്മ സംഘടനയിൽ അംഗത്വത്തിന് ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു.

മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി.

സംവിധായകൻ വി കെ പ്രകാശ് 2022 ൽ ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്ന് യുവകഥാകാരി. കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു.

 അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമം. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചു.

ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. 

കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.

വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ എത്തിയതും അമ്മയിൽ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയൻ ചേർത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

Related Articles

Popular Categories

spot_imgspot_img