‘അമ്മ അടിക്കുമായിരുന്നു’ ; മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിൽ അസം സ്വദേശിനി പെൺകുട്ടി

കേരളത്തിൽ നിന്ന് കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി.A girl from Assam refuses to go with her parents

അമ്മ കുട്ടിയെ അടിക്കാറുണ്ടായിരുന്നുവെന്നും ഇതാവാം കുട്ടി വീട്ടുകാരോടൊപ്പം പോകാൻ മടിക്കുന്നതെന്നും കരുതുന്നു.

കുട്ടിയെ കൗൺസിലിങ് സെന്ററിലേക്ക് മാറ്റും. കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ ഷാനിബാ ബിഗം പറഞ്ഞു.

കുട്ടിയെ വിശദമായി കേട്ടു. അമ്മ കുട്ടിയെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്നും അടിക്കുമായിരുന്നെന്നും കുട്ടി പറഞ്ഞതായി പറയുന്നു.

ഇതിൽ മനംനൊന്താണ് വീട് വിട്ടിറങ്ങിയതെന്നും വീട്ടുകാരുടെ കൂടെ പോകണ്ട എന്ന നിലപാടിലാണ് കുട്ടിയുള്ളതെന്നും സിഡബ്ല്യുസി അറിയിച്ചു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ ചൊവ്വാഴ്ച രാവിലെയാണ് കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img