web analytics

കുടിശ്ശിക തുക നല്‍കാമെന്ന ഉറപ്പിൽ മോട്ടോര്‍ വാഹന വകുപ്പിനായുള്ള സേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ സി-ഡിറ്റ്

മോട്ടോര്‍ വാഹന വകുപ്പ് കുടിശ്ശിക വരുത്തിയതോടെ അവസാനിപ്പിച്ച സേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ സി-ഡിറ്റ്.C-Dit to resume services terminated due to default by Motor Vehicles Department

സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് സേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ സി-ഡിറ്റ് തീരുമാനിച്ചത്.

കുടിശ്ശികയുള്ള തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 10 കോടി രൂപയാണ് പ്രതിഫല ഇനത്തില്‍ കുടിശ്ശികയുള്ളത്.

സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെ 200 കരാര്‍ ജീവനക്കാരോട് വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സി-ഡിറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23ന് ആയിരുന്നു സി-ഡിറ്റ് ജീവനക്കാരെ പിന്‍വലിച്ചത്. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാറും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തുമായുള്ള തര്‍ക്കത്തിനിടയില്‍ സി-ഡിറ്റിന്റെ ഫയലില്‍ കാലതാമസം വരുകയായിരുന്നു.

ഫയലില്‍ കൃത്യതയില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന് അനുവദിക്കേണ്ട തുക ധനവകുപ്പ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ അടിയന്തര യോഗത്തിലാണ് കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img