web analytics

ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകൾ തകർന്നു;യുവതിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്; അപകടം കൊച്ചിയിൽ

മട്ടാഞ്ചേരി: ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകൾ തകർന്നു. കോടികൾ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തിൽ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Benz cars crashed during test drive.

ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വില്ലിങ്ടൺ ഐലൻഡിലെ കേന്ദ്രീയ വിദ്യാലയ മൈതാനത്തിനു സമീപത്തെ റോഡിലാണ് അപകടം.

ഇരു വാഹനങ്ങളിലുമായി ഉണ്ടായിരുന്ന അശ്വിൻ ദീപക്, സൂരജ്, സച്ചിൻ, അനഘ എന്നിവർക്കാണ് പരിക്കേറ്റത്. നെട്ടൂരിലെ ഷോറൂമിൽനിന്ന് വില്ലിങ്ടൻ ഐലൻഡിലെ റോഡിൽ ടെസ്റ്റ് ഡ്രൈവിങ്ങിനായി കൊണ്ടുവന്ന മെഴ്സിഡൻസ് ബെൻസ് കാറുകളാണ് കൂട്ടിയിടിച്ചത്.

വാത്തുരുത്തി റെയിൽവേ ഗേറ്റിന് സമീപം നോർത്ത് ഐലൻഡ് ഭാഗത്തേക്ക് യുവതി ഓടിച്ചുവന്ന കാർ കെ.വി സ്കൂളിന് സമീപം റെയിൽവേ ക്രോസിൽ എത്തിയപ്പോൾ റോഡരികിൽ കിടന്ന മറ്റൊരു കാറിനെ ഇടിച്ചശേഷമാണ് വീണ്ടും മുന്നോട്ട് നീങ്ങി ടെസ്റ്റ് ഡ്രൈവിങ് നടത്തിയിരുന്ന രണ്ടാമത്തെ ബെൻസിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അമിത വേഗത്തിലായിരുന്നു കാറെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ സ്കൂൾവിട്ട് ഇറങ്ങിയ ശേഷമാണ് അപകടം നടന്നത്. ശനിയാഴ്ചയായതിനാൽ ക്ലാസുകൾ നേരത്തേ വിട്ടിരുന്നു. യുവതിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

Related Articles

Popular Categories

spot_imgspot_img