web analytics

ജീവനക്കാർക്ക് ശമ്പളത്തിന്റെ 50% പെൻഷൻ ഉറപ്പാക്കും: ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്.Union Cabinet approves Unified Pension Scheme

പെൻഷന്‍ പദ്ധതി 2025 ഏപ്രിൽ ഒന്നിന് നിലവിൽവരും. കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാഷനൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽ‌നിന്ന് യുപിഎസിലേക്ക് മാറാനുള്ള അവസരമുണ്ട്.

10 വർഷം സർവീസുള്ള ജീവനക്കാർക്ക് 10000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പാക്കും.

കുടുംബ പെൻഷൻ പദ്ധതിയിൽ, പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ അപ്പോൾ വാങ്ങിയിരുന്ന പെൻഷൻ തുകയുടെ 60% പെൻഷൻ കുടുംബത്തിന് ഉറപ്പാക്കും.

കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കും.

സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 % പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്കു പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കേന്ദ്ര സർക്കാർ പുതിയ ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാരും ഈ വഴിക്കു നീങ്ങിയേക്കും. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു പുതിയ പദ്ധതി കൊണ്ടുവരുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള സർക്കാർ ജീവനക്കാർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img