web analytics

ഒറ്റ നോട്ടത്തിലെന്നല്ല, തിരിച്ചിട്ടും മറിച്ചിട്ടും നോക്കിയാലും മനസിലാവില്ല; പക്ഷെ പ്യൂമയുടെ മനേജർക്ക് സംഗതി പിടികിട്ടി; ഡൂപ്ലിക്കേറ്റ് ബാഗുകൾ വില്പനയ്ക്ക് വച്ച സ്ഥാപനത്തിനെതിരെ കേസ്; സംഭവം എറണാകുളം ബ്രോഡ്‌വേ ക്ലോത്ത് ബസാറിൽ

കൊച്ചി: പ്യൂമ കമ്പനിയുടെ പേരും മുദ്ര‌യുമുള്ള വ്യാജ ബാഗുകൾ വില്പനയ്ക്ക് വച്ച സ്ഥാപനത്തിനെതിരെ പൊലീസ് കേസ്. എറണാകുളം ബ്രോഡ്‌വേ ക്ലോത്ത് ബസാറിലെ ഒരു സ്ഥാപനത്തിനെതിരെയാണ് നടപടി.Police file a case against the company that sold fake bags with the name and seal of the Puma company

ഇവിടെ പരിശോധന നടത്തി ഏതാനും ബാഗുകൾ പിടിച്ചെടുത്തു. പ്യൂമ കമ്പനിയുടെ സീനിയർ മാനേജർ ആൻഡ് റിസർച്ച് സർവീസ് ഒഫ് ആർ.എൻ.എ അറ്റോർണി ബി. തിയാഗു നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് നടപടി.

കഴിഞ്ഞദിവസം തിയാഗുവിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ പരിശോധനയിലാണ് വ്യാപാര സ്ഥാപനത്തിൽ പ്യൂമയുടെ പേരിലുള്ള വ്യാജ ബാഗ് വില്പനയ്ക്ക് വച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി ചിത്രങ്ങൾ സഹിതം പരാതി നൽകുകയായിരുന്നു. പകർക്ക് അവകാശം, ട്രേഡ് മാർക്ക് ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തത്.പരിശോധന നടക്കുമ്പോൾ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.

സ്ഥാപന ഉടമയെ വിളിച്ചുവരുത്തി തുടർ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ജൂലായിൽ കസ്റ്റംസ് പ്രിവന്റിവ് കൊച്ചി യൂണിറ്റിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിൽ രാജ്യാന്തര ബ്രാൻഡഡ് വാച്ചുകളും സൺഗ്ലാസുകളും പിടിച്ചെടുത്തിരുന്നു.

കൊച്ചി ബ്രോഡ്‌വേയിലും മലപ്പുറം ജില്ലയിലെ തിരൂരിലുമായിരുന്നു പരിശോധന. തിരൂരിലെ 6 വാച്ച് വിൽപ്പനക്കടകളിൽനിന്ന് 8500ലേറെയും ബ്രോഡ്‌വേയിലെ രണ്ടു കടകളിൽനിന്ന് അറുന്നൂറിലേറെയും വാച്ചുകളാണ് അധികൃതർ പിടികൂടിയത്.

ചൈനയിൽ നിർമിച്ച് ഇറക്കുമതി ചെയ്തവയായിരുന്നു ഇവയെല്ലാം. പകർപ്പവകാശ ലംഘനത്തിന് തിരൂരിൽ 6 എഫ്.ഐ.ആറുകളും കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 2 എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു.

നേരത്തെ ആപ്പിൾ കമ്പനിയുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റതിനും കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിൽ കേസ് എടുത്തിരുന്നു. 150 മുതൽ നിരക്കിലാണ് വില്പനയ്ക്ക് വച്ചിരുന്നത്. ആഗോള ബ്രാൻഡിന്റെ പേരും മുദ്ര‌യും ഉപയോഗിച്ച സാഹചര്യത്തിലാണ് ബാഗുകൾ കസ്റ്റഡിയിൽ എടുത്തത്”

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img