ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായ ഭർത്താവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ ഭാര്യക്ക് അനുമതി നൽകി ഹൈക്കോടതി. മുപ്പത്തിനാലുകാരിയായ ഭാര്യയുടെ ഹർജിയിൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണു ജസ്റ്റിസ് വി.ജി.അരുൺ ഇടക്കാല ഉത്തരവിട്ടത്. The High Court allowed the wife to collect and store her husband’s sperm in the ventilator
എന്നാൽ തുടർ നടപടികൾ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകാവൂ എന്നും നിർദേശിച്ചു. ഹർജി 9ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വർഷം വിവാഹിതരായ ദമ്പതികൾക്കു മക്കളില്ല. വാഹനാപകടത്തിൽ പരുക്കേറ്റു ഭർത്താവ് വെന്റിലേറ്ററിലായതിനെ തുടർന്നാണ് യുവതി അപേക്ഷ നൽകിയത്.