നിരവധി ഫലസ്തീനികൾ തങ്ങുന്ന മധ്യ ഗസ്സയിലെ ദേർ എൽ- ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേലിന്റെ നിർദേശം. തെക്ക് മുതൽ മധ്യ ഗസ്സ വരെ സൈന്യത്തിൻ്റെ കരപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.Half a million lives have been lost in Gaza so far.
24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50 ഫലസ്തീനികൾ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ, ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,223 ആയി. ഇവരിൽ 16,500 പേരും കുട്ടികളാണ്. 92,981 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാൻ യൂനിസിനു സമീപത്തെ ബാനി സുഹൈല പട്ടണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇവരിൽ രണ്ട് പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളുമാണ്.
ദേർ എൽ-ബലാഹിലെ ജനത്തിരക്കേറിയ പ്രദേശത്ത് ഇസ്രായേൽ സൈന്യം ജനക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയും ഒരാളെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസ്സ സിറ്റിയിലെ സലാഹ് അൽ-ദിൻ സ്‌കൂളിനും സമീപത്തെ വീടിനും നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.