web analytics

പോൺ അഡിക്ടാകുന്ന കൗമാരം…. അതിജീവിച്ചില്ലെങ്കിൽ പണിയാകും

അർധരാത്രി വീട്ടുകാർ അറിയാതെ ചാനലിൽ വരുന്ന എ. സർട്ടിഫിക്കറ്റ് ഇക്കിളിപ്പടങ്ങൾ കണ്ട കഥകൾ പഴയതലമുറയുടെ ഓർമയാണ്. എന്താണ് സംഭവം എന്നറിയാൻ വീട്ടുകാർ ഉറങ്ങുന്നത് വരെ കാത്തിരുന്ന യുവതീയുവാക്കളും ഹോസ്റ്റൽ മുറികളിൽ വാർഡൻ കാണാതെ ടിക്കറ്റ് വെച്ച് നീലച്ചിത്രം ഓടിച്ചതുമായ കഥകളൊക്കെ സാങ്കേതിക വിദ്യകളുടെ കുതിച്ചു ചാട്ടത്തിൽ പഴങ്കഥകളായി മാറി. ഇന്ന് 5G യുടെ കുതിപ്പിൽ ഏത് പോൺസൈറ്റും വിരൽത്തുമ്പിൽ എത്തുമ്പോൾ പോൺ അഡിക്റ്റാകുന്നവരും അതുമൂലം ജീവിതം നശിക്കുന്നവരും ഏറെയാണ്. Behavior in children watching pornographic videos is dangerous if not controlled

സ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസം വേണോ കുട്ടികൾക്ക് അതൊക്കെ അറിയുള്ള പക്വതയുണ്ടോ എന്നൊക്കെ ചർച്ചകൾ നടക്കുമ്പോൾ ഒട്ടേറെ കൗമാരക്കാരാണ് പോൺ വീഡിയോകൾക്ക് അഡിക്ടാവുന്നത്. ലൈംഗികതയുടെ നിറം പിടിപ്പിച്ച സീനുകളിലൂടെ വികലമായ അറിവുകൾ കുട്ടികൾ നേടുന്നത് ഒട്ടേറെ പ്രതിസന്ധികൾക്ക് വഴിവെക്കും.

പോൺ ആസ്വദിക്കുമ്പോൾ തലച്ചോറിൽ ഡോപ്പമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റിന്റെ അമിതമായ ഉത്പാദനവും അതുവഴി സന്തോഷകരമായ അവസ്ഥയും ഉണ്ടാകും. ഇങ്ങിനെ ലഭിക്കുന്ന കൃതൃമ സന്തോഷങ്ങൾക്കായി തുടർച്ചയായി പോൺ വീഡിയോകൾ കണ്ടു തുടങ്ങുന്നത് കുട്ടികളുടെ ജീവിതക്രമത്തിൽ തന്നെ പ്രത്യാഘാതമുണ്ടാക്കും. പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെടുക, വ്യായാമങ്ങളിലോ കായക വിനോദങ്ങളിലൊ താത്പര്യമില്ലാതാകുക തുടങ്ങിയ പ്രശ്‌നങ്ങൾ കുട്ടികളിൽ ഉടലെടുക്കും.

പോൺ അഡിക്ടാകുന്നവർക്ക് പോൺ കാഴ്ച്ചയും തുടർന്നുണ്ടാകുന്ന സ്വയംഭോഗവും ലൈംഗിക സംതൃപ്ത നൽകും . ഇവർക്ക് ജീവിത പങ്കാളിയുമായുള്ള ലൈംഗിക ബന്ധം തൃപ്തികരമാകണം എന്നില്ല. പോൺ കാണുന്നതിലൂടെ സംതൃപ്തി നേടുന്നവർക്ക് വിവാഹമേ ആവശ്യമില്ല എന്ന ചിന്തയും ഉണ്ടാകാം. ഇനിവ വിവാഹം കഴിച്ചാൽ തന്നെ പങ്കാളിയെ തൃപ്തിപ്പെടുത്തണം എന്ന ചിന്ത ഇവരിൽ ഉണ്ടാകാറില്ല.

അമിതമായി പോൺ കണ്ടശേഷം സ്വയംഭോഗം ചെയ്യുന്നവരിൽ ദാത് സിൻഡ്രോം എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ശീഖ്രസ്ഖലനം തുടങ്ങി ഒട്ടേറെ ലൈംഗികമായ പോരായ്മകൾ ഇവർക്ക് ഉണ്ടാകാം. അധികസമയം മുറിയടച്ച് ഇരിക്കുക, പഠനത്തിൽ പെട്ടെന്ന് താത്പര്യം കുറയുക,

ഫോൺ മറ്റുള്ളവരിൽ നിന്നും മറച്ചുപിടിയ്ക്കുന്ന പ്രവണത കാണിയ്ക്കുക, ബാത്ത്‌റൂമിൽ അധികസമയം ചെലവഴിയ്ക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കണം. കുട്ടികൾ പോൺ അഡിക്ടാണ് എന്ന് മനസിലാക്കിയാൽ മാതാപിതാക്കൾ ഉടൻ തന്നെ സൈക്കോളജിസ്റ്റിന്റെ സേവനം തേടണം.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന് ലുക്രേഷ്യ

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന്...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

Related Articles

Popular Categories

spot_imgspot_img