അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശരിയായി വരുന്നു; പ്രതികരിച്ച് ഷോബി തിലകൻ

കൊച്ചി: മലയാള സിനിമാ മേഖലയിലെ ചൂഷണങ്ങൾ തുറന്നു കാണിച്ച് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ തിലകന്റെ മകൻ ഷോബി തിലകൻ. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടൻ തിലകൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടെന്ന് ഷോബി തിലകൻ പറഞ്ഞു.(All the things that my father said then come true through the Hema Committee report; Shobi Thilakan responded)

ഇതിന് മുൻപ് കേട്ട് കേൾവി മാത്രമായിരുന്നു ഇത്തരം സംഭവങ്ങൾ. വ്യക്തിപരമായ കലാ ജീവിതത്തിൽ ഇത്രയും കാലത്തിനിടയിൽ ഇത്തരം ഒരു മാഫിയ ഉള്ളതായി അനുഭവപെട്ടിട്ടില്ലെന്നും ഷോബി തിലകൻ പറഞ്ഞു. അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശെരിയായി വന്നുവെന്ന് വേണം കരുതാൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ എല്ലാം സിനിമാ മേഖലയിലെ സംഘടനകളുമായും ചർച്ച ചെയ്ത് അതിനുവേണ്ട പരിഹാരം ഗവൺമെന്റ് കണ്ടെത്തണമെന്നാണ് അഭിപ്രായമെന്നും ഷോബി തിലകൻ കൂട്ടിച്ചേർത്തു.

ഒരു പ്രമുഖ നടനിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തിലകന്റെ മകൾ സോണിയയും കുറച്ചുമുമ്പ് വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് സോണിയ തിലകന്റെ വെളിപ്പെടുത്തൽ. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

Related Articles

Popular Categories

spot_imgspot_img