News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി; ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്

സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി; ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്
August 19, 2024

കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണത്തിന് ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്. സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി എന്ന പേരിൽ ആപ്പ് കെ.പി സി സി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് പുറത്തിറക്കി. Stand with Wayanad INC; Congress launched digital app

വയനാടിനെ സഹായിക്കാൻ ഡിജിറ്റൽ ആപ്പിലൂടെ ആണ് ജനങ്ങളുടെ സംഭാവനകളും സഹായങ്ങളും കെ.പി സി സി അഭ്യർത്ഥിക്കുന്നത്. ഇതിൽ ആദ്യത്തെ പ്രയോറിറ്റി രാഹുൽഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണമാണ് രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണനകൾ സർക്കാരിന് ചെയ്യാൻ കഴിയാത്ത മേഖലകൾ കണ്ടെത്തി അവരെ സഹായിക്കലാണ്.

ഈ ആപ്പിലൂടെ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ യാതൊരു വിധ ഫണ്ട് പിരിവും പാടില്ല എന്ന് കെപിസിസി നിർദേശിച്ചിട്ടുണ്ട്. ആപ്പിന്റെ പ്രവർത്തനം വളരെ സുതാര്യമാണ്. സംഭാവനകൾ നൽകുന്നവർക്ക് റെസിപ്റ്റ് ലഭിക്കും. എത്ര പേർ സംഭാവനകൾ നൽകി എന്നതും അറിയാൻ സാധിക്കും.

ഈ ആപ്പ് മറ്റന്നാൾ രാവിലെ മുതൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട ആരും തന്നെ മറ്റൊരു വിധത്തിലുള്ള പിരിവുമായി മുന്നോട്ടുപോകരുതെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

ചടങ്ങിൽ യു.ഡി എഫ് കൺവീനർ.
ജെബി മേത്തർ എംപി, അൻവർ സാദത്ത് എം.എൽ.എ, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ ജനറൽ സെക്രട്ടറിമാരായ ബി.എ അബ്ദുൽ മുത്തലിബ് ,ദീപ്തി മേരി വർഗീസ് , ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർ പങ്കെടുത്തു.

Related Articles
News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • India
  • News

മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപോരെ കാണാതായി; 11 പേരെ രക...

News4media
  • Kerala
  • News

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ...

News4media
  • Kerala
  • News

എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]