സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ, ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിയെ ബൈക്ക് യാത്രികന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.The biker molested the woman who gave her a lift
സംഭവം ഇങ്ങനെ :
ബെംഗളൂരുവിലെ കോളേജില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ യുവതി കോറമംഗലയില്‍ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കൈകാണിച്ചു നിര്‍ത്തിയതിനെത്തുടര്‍ന്ന് ലിഫ്റ്റ് നല്‍കിയ ബൈക്ക് യാത്രികനാണ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഈസ്റ്റ് സോണ്‍ അഡീഷണല്‍ കമ്മിഷണര്‍ രമണ്‍ ഗുപ്ത അറിയിച്ചു.
സംഭവത്തില്‍ ഒരുപ്രതിയേ ഉള്ളൂവെന്ന് പോലീസ് അറിയിച്ചു. അന്വേഷണം നടന്നുവരികയാണ്.