തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ബസിന് നേരെ യുവാക്കളുടെ ആക്രമണം. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ അന്‍സാര്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ ബസിനുനേരേ ഹെൽമെറ്റ് എറിയുകയായിരുന്നു. (A two-member group broke the window of the running bus by throwing it with a helmet; Passengers injured)
കോഴിക്കോടുനിന്നും തൃശൂര്‍ക്ക് പോകുകയായിരുന്ന ഭായി ലിമിറ്റഡ് ബസിനു നേരേയാണ് ആക്രമണം നടന്നത്. ബസിന് എതിരെ വന്നിരുന്ന യുവാക്കള്‍ ബസിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഹെല്‍മെറ്റ് എറിഞ്ഞ് മുന്‍വശത്തെ ചില്ല് തകര്‍ക്കുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ അക്രമികൾ സംഭവ സ്ഥലത്ത് നിന്ന് ബൈക്കില്‍ അതിവേഗത്തില്‍ രക്ഷപ്പെട്ടു. ആക്രമണത്തിൽ ബസിന് മുന്നിലിരുന്ന് യാത്ര ചെയ്തിരുന്ന കൂറ്റനാട് തെക്കത്തു വളപ്പില്‍ അബൂബക്കര്‍ മകള്‍ റസ്ല (18), മരത്തംകോട് കോലാടിയില്‍ പ്രതീഷ് ഭാര്യ അശ്വതി (38) എന്നിവർക്ക് പരിക്കേറ്റു.
ഇവരെ സമീപത്തെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്തെ ബാറില്‍ നിന്നും മദ്യപിച്ചെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇവര്‍ ബാറിലും അക്രമണം ഉണ്ടാക്കിയതായാണ് വിവരം. സംഭവ സ്ഥലത്തെത്തിയ കുന്നംകുളം പൊലീസ് പരിസരത്തെ സി.സി.ടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലാവലിൻ, ശബരിമല, രാഷ്ട്രപതി ഭവനിൽ നിന്ന് ബില്ലുകൾക്ക് അനുമതി വൈകൽ…പുറത്തുനിന്നുള്ള അഭിഭാഷകർക്ക് വേണ്ടി സംസ്ഥാന സർക്കാർ ചെലവിട്ടത് 68.2 ലക്ഷം രൂപ