തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ വാഹന അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ഹോം ഗാർഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചു.A home guard who was seriously injured in a vehicular accident while on duty has been given money from the Chief Minister’s Relief Fund
ചവറ പൊലിസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ചന്ദ്ര ദാസിനാണ് 2,50, 000 രൂപ അനുവദിച്ചത്. കൊല്ലം ജില്ലയിലെ ചവറ പൊലീസ് സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി ചെയ്തിരുന്ന ചന്ദ്രദാസിന് നൈറ്റ് ഡ്യൂട്ടിക്കിടെ 2023 മാർച്ച് 19 ന് പുലർച്ചെ 3 മണിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
മതിലിൽ പൊലീസ് ജീപ്പിടിച്ചുണ്ടായ അപകടത്തിൽ സ്പൈനൽ കോഡിനടക്കം ഗുരുതരമായി പരിക്കേറ്റ ചന്ദ്ര ദാസ് ശരീരമാസകലം തളർന്ന് ഇപ്പോഴും ചികിത്സയിലാണ്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ അന്ന് മുതലുള്ള ദിവസം വേതനം എന്ന നിലയിൽ കണക്കാക്കിയാണ് രണ്ടര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.