70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു. മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനന്‍(ചിത്രം: തിരിച്ചിത്രമ്പലം), കച്ച് എക്സ്പ്രസിലെ പ്രകടനത്തിലൂടെ മാനസി പരേഖ് എന്നിവർ നേടി. മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുത്തു. മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലും ആട്ടത്തിന് പുരസ്കാരമുണ്ട്.
സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. മികച്ച ബാലതാരമായി മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപത് അർഹനായി.
മികച്ച സിനിമ : ആട്ടം
മികച്ച തിരക്കഥ: ആട്ടം
മികച്ച എഡിറ്റിംഗ് : ആട്ടം
മികച്ച പശ്ചാത്തല സംഗീതം : എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
മികച്ച സംഘട്ടനം : അൻപറിവ് (കെ ജി എഫ് ചാപ്റ്റർ 2)
മികച്ച ഹിന്ദി ചിത്രം : ഗുൽമോഹർ
മികച്ച കന്നഡ ചിത്രം : കെ ജി എഫ് ചാപ്റ്റർ 2
മികച്ച തെലുങ്ക് ചിത്രം : കാർത്തികേയ 2
മികച്ച തമിഴ് ചിത്രം : പൊന്നിയിൻ സെൽവൻ പാർട്ട് 1
പ്രത്യേക പരാമർശം : മനോജ് ബാജ്പേയ് (ഗുല്‍മോഹര്‍)
മികച്ച സംവിധായിക (നോണ്‍ഫീച്ചര്‍) : മറിയം ചാണ്ടി മേനാച്ചാരി
മികച്ച ആനിമേഷൻ ചിത്രം : കോക്കനട്ട് ട്രീ
മികച്ച ചലച്ചിത്ര ഗ്രന്ഥം : കിഷോർ കുമാർ
മികച്ച നിരൂപകൻ : ദീപക് ദുഹ