വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിച്ച പണം വകമാറ്റി; അന്വേഷണം ആരംഭിച്ച് യൂത്ത് കോൺ​ഗ്രസ്

കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിച്ച പണം യൂത്ത് കോൺ​ഗ്രസ് നേതാക്കൾ വകമാറ്റിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് യൂത്ത് കോൺ​ഗ്രസ്.The money collected in the name of Wayanad relief was diverted

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണ ചുമതല.

കോഴിക്കോട് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡൻറ് അശ്വിൻ, പ്രവർത്തകനായ അനസ് എന്നിവർക്കെതിരെയാണ് മണ്ഡലം പ്രസിഡൻറ് അജൽ ദിവാനന്ദ് പരാതി നൽകിയിട്ടുള്ളത്.

സംഭവത്തിൽ അബിൻ വർക്കിയുടെ നേതൃത്വത്തിൽ നേതാക്കളിൽ നിന്നും മൊഴിയെടുത്തു. യൂത്ത് കോൺഗ്രസിൻറെ ചേളന്നൂരിലെ നേതാക്കളെ ഡിസിസി ഓഫീസിൽ വിളിച്ചു വരുത്തിയാണ് അബിൻ വർക്കിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി മൊഴിയെടുത്തത്.

ഗ്രൂപ്പ് വഴക്കാണ് പരാതിക്കു പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കൾ നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ഡിസിസി നേതൃത്വം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിന് മണ്ഡലം പ്രസിഡൻറ് അജൽ ദിവാനന്ദ് അയച്ച പരാതി പുറത്തു വന്നതോടെ സംഭവം വിവാദമായി.

ഡിസിസി നേതൃത്വത്തിനും പരാതി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.

യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡ‍ൻറ് അശ്വിൻ പ്രവർത്തകനായ അനസ് എന്നിവർ വയനാട് ദുരിതാശ്വാസത്തിന‍്റെ പേരിൽ പിരിവെടുത്ത ശേഷം തുക വകമാറ്റിയെന്നായിരുന്നു പരാതി.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Related Articles

Popular Categories

spot_imgspot_img