ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് എം,പോക്‌സ് പടർന്നതിനെ തുടർന്ന് ആഫ്രിക്കൻ ഉന്ന ആരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.The spread of M. Pox by sowing fear; The world is in fear after covid
പനിയും പഴുപ്പ് നിറഞ്ഞ മുറിവുകളും ഉണ്ടാക്കുന്ന എം.പോക്‌സ് അടുത്ത സമ്പർക്കത്തിലൂടെയാണ് പകരുന്നത്. വകഭേദം വന്ന എം.പോക്‌സ് രോഗം കുട്ടികൾക്ക് ഇടയിൽ വളരെവേഗം പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വൈറൽ വ്യാപന നിരക്ക് ഉയർന്ന തോതിലാണെന്ന് ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തില്ഡ 15000 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത കഴിഞ്ഞ വർഷത്തേക്കാൾ 160 ശതമാനം രോഗബാധ വർധിച്ചിട്ടുണ്ട്. 2022 ൽ നൂറിലധികം രാജ്യങ്ങളിലേക്ക് എം.പോക്‌സ് വ്യാപിച്ചിരുന്നു.