മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. തേങ്ങയും ചാണകവുമുപയോഗിച്ച് ശനിയാഴ്ചയാണ് ആക്രമണം നടത്തിയത്. Attack on Uddhav Thackeray’s convoy
മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 20 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയുടെ കാറിന് നേരെ അടയ്ക്കയും തക്കാളിയും ഉപയോഗിച്ച് ആക്രമണം നടത്തിയതിനുള്ള മറുപടിയാണിതെന്ന് എംഎൻഎസ് പ്രവർത്തകർ പറഞ്ഞു.