ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.(young woman died of food poisoning in Alappuzha)
വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. എഫ്‌ഐആറിൽ ഭക്ഷ്യവിഷബാധയെന്നാണ് രേഖപെടുത്തിയിരിക്കുന്നത്.
ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള കരുതല്‍ മാത്രം; വിവാദ പ്രസ്താവനയുമായി നടൻ രഞ്ജിത്ത്