വരും ദിവസങ്ങളിൽ ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു വിവരം പുറത്തു വിടുമെന്ന് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്. എക്സിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഇക്കാര്യം അറിയിച്ചത്. Hindenburg will release shocking information about India soon
‘ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും’ എന്നായിരുന്നു സന്ദേശം. എന്നാൽ, എന്തുകാര്യം സംബന്ധിക്കുന്ന വിവരമാണ് പുറത്തുവിടാന്‍ പോകുന്നതെന്ന് സൂചനയൊന്നുമില്ല.
2023 ജനുവരിയിൽ അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതും ഹിൻഡൻബർഗ് ആയിരുന്നു. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും കാണിക്കുന്ന റിപ്പോർട്ടായിരുന്നു പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു.