ദൗർഭാഗ്യം വരുമെന്ന് ഭയം; ഈ പ്രത്യേക രാശിയിൽ ജനിച്ച അപേക്ഷകർക്ക് വിലക്കേർപ്പെടുത്തി ചൈനീസ് കമ്പനി ! ജോലിക്കു വരേണ്ടെന്ന് നിർദേശം

ദൗർഭാഗ്യം ഏതൊക്കെ രീതിയിലാണ് വരിക എന്ന് നിശ്ചയമില്ല. അതിന് നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതാണ് സത്യം. എന്നാൽ ഇവിടെ ഒരു കമ്പനി ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. ഒരു പ്രത്യേക രാശിയിൽ ജനിച്ച അപേക്ഷകർക്ക് ജോലി നിഷേധിച്ചിരിക്കുകയാണ് ഈ ചൈനീസ് കമ്പനി. ഇവർ ജോലിക്ക് വന്നാൽ കമ്പനിക്ക് ദൗർഭാഗ്യം വരുമെന്ന് ഭയം മൂലമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്. (The Chinese company banned applicants born under this particular zodiac sign)

തെക്കൻ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള സാങ്‌സിംഗ് ട്രാൻസ്‌പോർട്ടേഷൻ എന്ന കമ്പനിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. 3,000 നും 4,000 യുവാനും (ഏകദേശം 35,140 രൂപയും 46,853 രൂപയും) പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഒരു ക്ലാർക്ക് തസ്തികയിലേക്കുള്ള സാങ്‌സിംഗ് ട്രാൻസ്‌പോർട്ടേഷൻ്റെ തൊഴിൽ പരസ്യത്തിൽ നായ ചിഹ്നത്തിൽ ( ചൈനീസ് രാശി പ്രകാരം) ജനിച്ച ആരും അപേക്ഷിക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇ നിയമന ഉത്തരവ് നിമിഷങ്ങൾക്കകം സോഷ്യൽ ഇഡിയയിൽ വൈറലായി.

ചൈനീസ് സംസ്കാരത്തിൽ അന്ധവിശ്വാസം ആഴത്തിൽ വേരൂന്നിയതാണ്. ബിസിനസ്സ് തീരുമാനങ്ങൾ പലപ്പോഴും അന്ധവിശ്വാസങ്ങളാൽ നയിക്കപ്പെടുന്ന രാജ്യമാണ് ചൈന. ഭാഗ്യ സംഖ്യകളെ അനുകൂലിക്കുന്നത് മുതൽ ചില നിറങ്ങളോ തീയതികളോ ഒഴിവാക്കുന്നത്, കോർപ്പറേറ്റ് തീരുമാനങ്ങളിൽ ഫെങ് ഷൂയി തത്വങ്ങൾ ഉൾപ്പെടുത്തുന്നത് വരെ നിരവധിക്കാര്യങ്ങൾ ചൈനയിൽ നിലവിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

കുതിപ്പിന് ശേഷം അൽപ്പം വിശ്രമം.. സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ വീണ്ടും റെക്കോർഡിലെത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ...

‘കട്ടിങ് സൗത്തി’നെതിരെ വാർത്ത, കോടതി നിർദേശം ലംഘിച്ചു; കർമ്മ ന്യൂസിനെതിരെ വടിയെടുത്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച്...

അത്ര നല്ലവനല്ല ഈ ഉണ്ണി… ഒന്നിന് പുറകെ ഒന്നായി കുറ്റകൃത്യങ്ങൾ; സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

മേപ്പാടി: സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. തൃക്കൈപ്പറ്റ നെല്ലിമാളം...

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടയ്ക്ക് ഹൃദയാഘാതം: പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ...

യു.കെ.യിൽ നോറോ വൈറസ് ബാധിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്…! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

യു.കെ.യിൽ നോറോ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം കുത്തനെ...

Related Articles

Popular Categories

spot_imgspot_img