ക​രാ​റു​കാ​ര​നില്‍ നിന്ന് ​37,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ

റാ​ന്നി: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ. ബി​ൽ തു​ക മാ​റി ന​ൽ​കാ​ൻ ക​രാ​റു​കാ​ര​നില്‍ നിന്ന് ​37,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ്​ എഞ്ചിനീ​യ​ർ വി​ജി വി​ജ​യ​ന്‍ വി​ജി​ല​ൻ​സിന്‍റെ​ പി​ടി​യി​ലാ​യ​ത്.​ ​Panchayat Assistant Engineer arrested for taking bribe

പഞ്ചാ​യ​ത്തി​ലെ കു​ളം ന​വീ​ക​ര​ണ​ത്തി​ന്​ ഒ​മ്പ​ത​ര ല​ക്ഷം രൂ​പ നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു. അ​ന്നും ഇവര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ന​ൽ​കി​യി​ല്ല.

തു​ട​ർ​ന്ന് അ​ന്തി​മ​ ബില്ലാ​യ 12.5 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ങ്കി​ൽ ആ​ദ്യ ബി​ല്ലി​ന്‍റെ കൈ​ക്കൂ​ലി​യും ചേ​ർ​ത്ത് ല​ക്ഷം രൂ​പ വേ​ണ​മെ​ന്നാണ് വി​ജി ആ​വ​ശ്യ​പ്പെ​ട്ടത്.

തു​ക കു​റയ്​ക്ക​ണ​മെ​ന്ന് പ​ല തവണ അ​സി​സ്റ്റ​ന്‍റ്​ എ​ഞ്ചി​നീ​യ​റോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. ഇതോ​ടെ തി​ങ്ക​ളാ​ഴ്ച 50,000 രൂ​പ ത​ന്നാ​ൽ മ​തി​യെ​ന്ന്​ അ​റി​യി​ച്ചു. ക​രാ​റു​കാ​ര​ൻ അ​പ്പോ​ൾ​ത​ന്നെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 13,000 രൂ​പ കൈ​മാ​റി.

ബാ​ക്കി 37,000 രൂ​പ​യു​മാ​യി ബു​ധ​നാ​ഴ്ച ഓ​ഫീസി​ലെ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​വി​വ​രം ക​രാ​റു​കാ​ര​ൻ വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കുകയായിരുന്നു.

തുടര്‍ന്ന് ക​രാ​റു​കാ​ര​ൻ ഓ​ഫീസി​ലെ​ത്തി പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം വി​ജിയെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

Other news

മുഖത്തേറ്റ ആഴത്തിലുള്ള മുറിവിൽ പാടുകൾ ഒഴിവാക്കാൻ തുന്നലിന് പകരം ഫെവി ക്വിക്ക് പശ

ബംഗളുരു: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിലാണ് തുന്നലിടുന്നതിന് പകരം...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് ഒടിഞ്ഞു വീ​ണു; എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് വീ​ണ് എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​രാ​യ​മു​ട്ടം...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

Related Articles

Popular Categories

spot_imgspot_img