കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാർ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ എടുത്ത ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസ് ആണ് അഖിൽ മാരാർക്കെതിരെ കേസെടുത്തത്.(Campaign against Chief Minister’s Relief Fund; Akhil Marar seeks anticipatory bail)
രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കേസ് എടുത്തതെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ വേറെ നാല് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ,കളമശേരി വിടാക്കുഴ എന്നിവർ കോട്ടയത്തും കാണിച്ചാട്ട് വീട്ടിൽ കെ എച്ച് ഷിജു കളമശേരിയിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്.