web analytics

ഇനിയും കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ ഇന്നും തുടരും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ​ദുരന്തത്തിൽപെട്ട 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ​The search for those missing in the Wayanad landslide disaster will continue today

ദുരന്തത്തിന്റെ ഒമ്പതാം ദിവസമായ ഇന്ന് സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന തുടരും. വിവിധ വകുപ്പുകളുടെ മേധാവിമാർ തെരച്ചിലിന് നേതൃത്വം നൽകും.

നേരത്തെ പരിശോധന നടത്തിയ പ്രദേശങ്ങളിൽ ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്താനാണ് തീരുമാനം. സൺറൈസ് വാലിയിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന.

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും.

അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; സേവനങ്ങൾക്കായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും ന്യൂഡൽഹി ∙ ചീഫ് ലേബർ...

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട് ലണ്ടൻ ∙ യുകെയിൽ മലയാളി...

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ അഞ്ചു ദേശീയ സ്വർണം

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ...

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക് പൊള്ളലേറ്റു

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക്...

ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി…കലക്ടാറാണെന്നറിയാതെ കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞത്

ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി…കലക്ടാറാണെന്നറിയാതെ കൊച്ചിയിലെ ഓട്ടോ...

Related Articles

Popular Categories

spot_imgspot_img