കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനിക്കേസിൽ പരാതിക്കാരന് നോട്ടീസ് നൽകി ഇഡി. പരാതിക്കാരനായ ജയ്‌സൺ പാനികുളങ്ങരയോട് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. നാളെ കൊച്ചിയിലെ എൻഫോഴ്‌സ്മെൻ്റ് ഓഫീസിൽ രാവിലെ 10.30 ന് എത്താനാണ് അറിയിച്ചിരിക്കുന്നത്.( Punarjani case; ED Notice to complainant)
കേസിൽ മെയ് 16 നും ഇഡി പരാതിക്കാരൻ്റെ മൊഴിയെടുത്തിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ പരാതിക്കാരൻ ഇഡിക്ക് തെളിവുകൾ കൈമാറിയിരുന്നു. 2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരിൽ വി.ഡി സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ പുനർജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് പരാതി ഉയർന്നത്.