പല തരത്തിലുള്ള മോഷണങ്ങൾ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, ഇത് അല്പം വ്യത്യസ്തനായ കള്ളനാണ്.
ബെംഗളൂരു നഗരത്തിലെ വിവിധ ഹൗസിംഗ് സൊസൈറ്റികളിൽ കറങ്ങി നടന്ന് ഷൂമോഷണം നടത്തിയ കള്ളൻ ക്യാമറയിൽ കുടുങ്ങി. എന്നാൽ കള്ളന്റെ മോഷണ രീതികൾ കണ്ട പോലീസ് അന്തംവിട്ടിരിക്കുകയാണ്. (The police turned a blind eye after seeing a different theft caught on the CCTV camera)
ഓരോ വീടിൻറെ മുൻപിലും സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകൾക്കിടയിൽ നിന്ന് സമയമെടുത്ത് തനിക്ക് ഇഷ്ടപ്പെട്ട ഷൂ തന്നെ തിരഞ്ഞെടുക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വൈറൽ സിസിടിവി ഫൂട്ടേജിൽ, മുഖംമൂടി ധരിച്ച ഒരാൾ ചാക്കുമായി ഇടനാഴിയിലൂടെ അലസമായി നടന്നുനീങ്ങുന്നതും പിന്നീട് ഒരിടത്ത് ചാക്ക് വയ്ക്കുന്നതും കാണാം. തുടർന്ന് അയാൾ ഓരോ വീടിനു മുന്നിലൂടെയും ചെന്ന് അവിടെ ഷൂ റാക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകൾക്കിടയിൽ നിന്നും തനിക്ക് ഇഷ്ടപ്പെട്ട ഷൂ തെരഞ്ഞെടുക്കുന്നു.
ഇതിനിടയിൽ ഇയാൾ ക്യാമറയിലേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം. ധാരാളം ചെരിപ്പുകളും ഷൂകളും അവിടെയുണ്ടായിരുന്നെങ്കിലും വീഡിയോ ദൃശ്യങ്ങളിൽ കള്ളൻ നാലു ജോഡി ഷൂ മാത്രം തിരഞ്ഞെടുക്കുന്നതാണ് കണ്ടത്.
സംഭവം സോഷ്യൽ മീഡിയയിൽ വാൻ ഹിറ്റായി മാറിയെങ്കിലും കള്ളനെ പിടികൂടാനുള്ള ഓട്ടത്തിലാണു പോലീസ്.